മുംബൈ പൊലീസി'ന് തെലുങ്ക് റീമേക്ക് ; പൃഥിരാജായി സുധീര്‍ എത്തുന്ന'ഹണ്ട്' ടീസര്‍ പുറത്ത്

Malayalilife
topbanner
 മുംബൈ പൊലീസി'ന് തെലുങ്ക് റീമേക്ക് ; പൃഥിരാജായി സുധീര്‍ എത്തുന്ന'ഹണ്ട്' ടീസര്‍ പുറത്ത്

ലയാളത്തിലെ ഹിറ്റ് ചിത്രം മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ടീസര്‍ പുറത്തിറങ്ങി. 'ഹണ്ട്' എന്ന പേരിലാണ് ചിത്രമെത്തുന്നത്.പൃഥ്വിരാജ്, റഹ്‌മാന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി 2013ല്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പൊലീസ്.

നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് ബോബി- സഞ്ജയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. 

മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ഐപിഎസ് എന്ന നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്. ശ്രീകാന്ത് മേക, ഭരത് നിവാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭവ്യ ക്രിയേഷന്‍സിന്റെ ബാനറില്‍ വി ആനന്ദ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ജിബ്രാന്‍, ഛായാഗ്രഹണം അരുള്‍ വിന്‍സെന്റ്, എഡിറ്റിംഗ് പ്രവീണ്‍ പുഡി, കലാസംവിധാനം വിവേക് അണ്ണാമലൈ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അണ്ണെ രവി,

ആക്ഷന്‍ കൊറിയോഗ്രഫി റെനൌഡ് ഫാവെറോ, ആക്ഷന്‍ ഡയറക്ടര്‍ ബ്രയാന്‍ വിഗിയര്‍, സ്റ്റണ്ട്‌സ് വിങ് ചുങ് അന്‍ജി, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യന്‍ എം, പി ആര്‍ ഒ പുളകം ചിന്നരായണ, ഡിജിറ്റര്‍ പ്രൊമോഷന്‍സ് ഫസ്റ്റ് ഷോ, വാക്ക്ഡ് ഔട്ട് മീഡിയ.

Read more topics: # ഹണ്ട്,# ടീസര്‍
Hunt Movie Teaser Sudheer Babu

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES