Latest News

'എന്റെ ഭാര്യക്ക്'പ്രണയദിനത്തില്‍ ബിജു നാരായണന്‍ ആദ്യമായി നല്‍കിയ പ്രണയലേഖനം; മാഗസീനിലെ ഗായകരുടെ ചിത്രത്തില്‍ ബിജുവിനെ കണ്ടപ്പോള്‍ അച്ഛനെ കാണിച്ച് സഹപാഠിയാണെന്ന് പറഞ്ഞു; മഹാരാജാസില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം ഇരുവരും തുറന്ന് പറഞ്ഞത് ഡിഗ്രി പഠനവേളയില്‍; ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ലാത്ത കാര്യം; പഠനകാലത്തെ സൗഹൃദങ്ങള്‍ പോലും ഇപ്പോഴും സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം; അന്തരിച്ച ശ്രീലത നാരായണന്റെ പഴയ അഭിമുഖത്തില്‍ നിന്ന്

Malayalilife
topbanner
'എന്റെ ഭാര്യക്ക്'പ്രണയദിനത്തില്‍ ബിജു നാരായണന്‍ ആദ്യമായി നല്‍കിയ പ്രണയലേഖനം; മാഗസീനിലെ ഗായകരുടെ ചിത്രത്തില്‍ ബിജുവിനെ കണ്ടപ്പോള്‍ അച്ഛനെ കാണിച്ച് സഹപാഠിയാണെന്ന് പറഞ്ഞു; മഹാരാജാസില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം ഇരുവരും തുറന്ന് പറഞ്ഞത് ഡിഗ്രി പഠനവേളയില്‍; ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ലാത്ത കാര്യം; പഠനകാലത്തെ സൗഹൃദങ്ങള്‍ പോലും ഇപ്പോഴും സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം; അന്തരിച്ച ശ്രീലത നാരായണന്റെ പഴയ അഭിമുഖത്തില്‍ നിന്ന്

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ വിടവാങ്ങിയത് സംഗീത ലോകം മുഴുവന്‍ ചര്‍ച്ചായികുകയാണ്. വെങ്കലം എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തിയ ബിജു നാരായണന്‍ വിവാഹിതനാകുന്നത് 1998 ജനുവരിയിലാണ്.

നീണ്ട പത്തുവര്‍ഷത്തെ അനശ്വര പ്രണയത്തിനാടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രിഡിഗ്രി പഠനകാലത്തെ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ശ്രീലത നാരായണന്‍ വിട പറയുമ്പോള്‍ മുന്‍പ് ശ്രീലത ഒരു അഭിമുഖത്തില്‍ തങ്ങളുടെ വിവാഹത്തേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് കണ്ണീരണിയിക്കുന്നത്. 

കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ പ്രീ ഡിഗ്രി ക്ലാസിലാണ് ശ്രീലത ആദ്യമായി ബിജു നാരായണനെ കണ്ടത്. പ്രീഡിഗ്രി ഒന്നാം വര്‍ഷകാലത്ത് തന്നെ പരസ്പരം കണ്ടിരുന്നെങ്കിലും പ്രണയം തുറന്നു പറഞ്ഞത് ഒരു പ്രണയദിനത്തിലാണെന്ന് ശ്രീലത പറഞ്ഞിരുന്നു. അന്ന് ആ പ്രണയത്തെ പറഞ്ഞു മനസിലാക്കാന്‍ നന്നേ ചെറുപ്പമായിരുന്നതിനാല്‍ തന്നെ ഏറെ പ്രയാസപ്പെട്ടിരുന്നു.  മഹാരാജാസില്‍ തന്നെ ഡിഗ്രി പ്രവേശനത്തിലേക്ക് കടന്നതോടെ തങ്ങളുടെ പ്രണയം തുറന്നു പറയാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി തന്നെ പ്രപ്പോസ് ചെയ്യുന്നത് ബിജു ചേട്ടനായിരുന്നെന്നാണ് ശ്രീലത അന്നത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 

ഒരു ദിവസം, സഹപാഠിയായ ആശ ബിജുവിനോട് സയന്‍സ് ഗ്രൂപ്പില്‍ മെലിഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടി വന്നിട്ടുണ്ടെന്ന് ബിജു ചേട്ടനോട് പറഞ്ഞു. എനിക്ക് അവളോട് പ്രണയത്തിന് താല്‍പര്യമില്ല. വിവാഹം കഴിക്കാനാണെങ്കില്‍ മാത്രമേ ഞാന്‍  അവളോട് സൗഹൃദം കൂടുകയുള്ളള്ളുയെന്നും ബിജു അന്ന് അവരോട് മറുപടി പറഞ്ഞു. അന്നത്തെ ബിജു ചേട്ടന്റെ മറുപടി എന്നെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു എന്നും ശ്രീലത പറയുന്നു.

അദ്ദേഹം നിസാര ആളല്ലെന്ന് പലപ്പോഴും തോന്നിട്ടുണ്ട്. ആ കൗതുകമാണ് പലപ്പോഴും പ്രണയമായി മാറിയത്. ആ സമയത്തെ ഇരുവരുടേയും ഏറ്റവും അവസ്മരണീയമായ പ്രണയനിമിഷം ഒരു പ്രണയദിനത്തില്‍ ബിജു നാരായണന്‍ അവള്‍ക്കായി കൈമാറിയ പ്രണയലേഖനമായിരുന്നു.  'എന്റെ ഭാര്യക്ക്' എന്ന് ആലേഖനം ചെയ്ത ഒരു കാര്‍ഡ് സമ്മാനിച്ചു.

പ്രണയം വീട്ടിലറിയിക്കാന്‍ ഏറെ പ്രയാസപ്പെട്ട കടമ്പയായിരുന്നു. അച്ഛന്‍ നാരായണന്‍ നായരുമായി തിരുവനന്തപുരത്തേക്കുള്ള യാത്രവേളയിലാണ് ശ്രീലത ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന ബിജു നാരായണന്റെ ചിത്രം പിതാവിന് കാട്ടിക്കൊടുത്തത്. തന്റെ സഹപാഠിയാണെന്നും അച്ഛനെ കാണിച്ചു കൊണ്ട് ശ്രീലത പറഞ്ഞു. അച്ഛന്‍ അത് സന്തോഷത്തോടെ വായിച്ചപ്പോഴും താന്‍ പ്രണയിക്കുന്ന ആളാണിതെന്ന് പറയണമെന്നുണ്ടായിരുന്നെന്നും ശ്രീലത പറയുന്നു. മഹാരാജാസ് കോളജില്‍ നിന്ന് നിയമബിരുദദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. 

ശ്രീലതയെ സംബന്ധിച്ചിടത്തോളം, ഭര്‍ത്താവിനെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവായിരുന്നു.  ആരും മോശമായി സംസാരിക്കുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ബിജുവും അത്തരത്തില്‍ തന്നെ. കോളജിലെ ആ പഴയ സുഹൃത്തുക്കളല്ലാം ഇപ്പോഴും ബിജുവിന് ജീവിത്തതിലുണ്ട്.ബിജു പലപ്പോഴും സ്‌റ്റേജ് ഷോകളുടെ കാര്യത്തിനായി ഓടുമ്പോഴും വീട്ടില്‍ ശ്രീലതയ്ക്ക് നല്ലൊരുഭര്‍ത്താവായിരുന്നു.  മക്കളായ സിദ്ധാര്‍ത്ഥ് (13), സൂര്യനാരായണന്‍ (8) എന്നിവര്‍ ഗിരി നഗറിലെ ഭവന്റെ കേന്ദ്ര വിദ്യാലയ സ്‌കൂളില്‍ പഠിക്കുകയാണ്. 

sreelatha narayanan old interveiw about biju narayanan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES