Latest News

ബോളിവുഡ് നടന്‍ സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

Malayalilife
ബോളിവുഡ് നടന്‍ സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

ബോളിവുഡ് സിനിമ ടിവി മേഖലയിൽ  ഉള്ളവർക്ക് ഏറെ സുപരിചിതനായ   താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറിയില്‍ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം  പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. താരത്തിന്റെ  മൃതദേഹം മുംബൈയിലെ ഇദ്ദേഹത്തിന്‍റെ വസതിയിലാണ് കണ്ടെത്തിയത് എന്നാണ് മുംബൈ പൊലീസ് പറയുന്നത്.

 സന്ദീപിന്‍റെ വസതി മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ്.  സന്ദീപ് ഫേസ്ബുക്കില്‍ ഒരു ആത്മഹത്യ കുറിപ്പ് മരിക്കുന്നതിന് മുന്‍പ് പങ്കുവച്ചിരുന്നു.  ഇത് തയ്യാറാക്കിയിരുന്നത് തന്‍റെ ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ്.  ആത്മഹത്യയിലേക്ക് നയിച്ചത് ഇത് പ്രകാരം സിനിമ ലോകത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

ടെലിവിഷന്‍ രംഗത്തും ഏറെ സജീവ സാന്നിധ്യമായിരുന്നു  സന്ദീപ്.  ഇദ്ദേഹം ഇതിനോടകം തന്നെ നിരവധി ഹിന്ദി സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  ഒരു പ്രധാന വേഷം ഇദ്ദേഹം ആക്ഷയ് കുമാര്‍ നായകനായ കേസരിയിലും ചെയ്തിട്ടുണ്ട്.  സിനിമ ലോകത്തെ ഞെട്ടിച്ച്‌ 2020 ജൂണ്‍ മാസത്തില്‍ ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ ആത്മഹത്യ ബോളിവുഡില്‍ ഉണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ വാര്‍ത്ത വരുന്നത്.

Bollywood actor sandeep nahar passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES