Latest News

പ്രശസ്ത നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് താരങ്ങൾ

Malayalilife
പ്രശസ്ത നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് താരങ്ങൾ

പ്രശസ്ത മലയാള സിനിമ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണത്തിന്  കാരണം.  സുഹൃത്തിന് ഒപ്പം ആശുപത്രിയില്‍ ദേഹാസ്വാസ്യം അുഭവപ്പെട്ടതിനെ തുടര്‍ന്ന് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാലേ കാലിന് അന്ത്യം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.  


രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.  ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് നടനായി മുന്‍നിരയിലേക്ക് എത്തി. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു. 

വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനടാ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു.

Read more topics: # Actor kottayam pradeep,# passed away
Actor kottayam pradeep passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES