Latest News

ഗായിക അഭയയ്ക്കൊത്ത് ലിവിങ് ടുഗെദറില്‍ ജീവിക്കുന്ന ഗോപി സുന്ദര്‍; ലൈംഗീക ആരോപണവുമായി ഗായിക രംഗത്തെത്തിയതോടെ ഗോപി സുന്ദറിന്റെ ദാമ്പത്യ ജീവിതം ചര്‍ച്ച ചെയ്ത് ആരാധകര്‍

Malayalilife
ഗായിക അഭയയ്ക്കൊത്ത് ലിവിങ് ടുഗെദറില്‍ ജീവിക്കുന്ന ഗോപി സുന്ദര്‍; ലൈംഗീക ആരോപണവുമായി ഗായിക രംഗത്തെത്തിയതോടെ ഗോപി സുന്ദറിന്റെ ദാമ്പത്യ ജീവിതം ചര്‍ച്ച ചെയ്ത് ആരാധകര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ ഗുരുതര ലൈംഗീകാരോപണവുമായി ഗായിക രംഗത്തെത്തിയതോടെ ഗോപീ സുന്ദര്‍ പണ്ടും സ്ത്രീവിഷയത്തില്‍ വിളഞ്ഞ വിത്തായിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇപ്പോള്‍ ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ്ങ് ടുഗെദറില്‍ ജീവിക്കുന്ന ഗോപിക്കെതിരെ രണ്ടുമാസം മുമ്പ് ഭാര്യ പ്രിയ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗോപിയുടെ സ്വഭാവം പണ്ടെ ശരിയല്ലെന്ന് ചര്‍ച്ചകള്‍ ഉയരുന്നത്.

ഒന്‍പത് കൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി, ഗായികയായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദര്‍ ഫെയ്‌സ് ബുക്കിലിട്ടത് ഷെയര്‍ ചെയ്താണ് ഗോപിയുടെ ഭാര്യയായ പ്രിയ രൂക്ഷമായ ഭാഷയില്‍ ഗോപിയെ വിമര്‍ശിച്ചത്. ഗോപിസുന്ദര്‍ ഇട്ട ഫേസ്ബുക്ക് ചിത്രത്തിന് കീഴിലായി പലരും വിവാഹവാര്‍ഷിക ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഇതൊടെയാണ് ആളുകള്‍ തെറ്റിധരിപ്പിക്കപ്പെടുന്നത് ഇങ്ങനെയെന്ന് പറഞ്ഞ്് പ്രിയ ചിത്രം ഷെയര്‍ ചെയ്യ്തത്. 

എങ്ങനെയാണ് ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കുക..... ഇത് ശരിയാണെങ്കില്‍ ... ഇതുവരെ കോടതിയെ അയാള്‍ ഇക്കാര്യം അറിയിച്ചിട്ടില്ല.. എന്നിരുന്നാലും ഇത്രകാലം ഒരാളെ കൂടെ കൂട്ടിയതിന് ആശംസകള്‍-ഇതാണ് ഗോപീസുന്ദറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രിയാ ഗോപീസുന്ദര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. വര്‍ഷങ്ങളായി ഗോപിയും ഭാര്യയും ഒരുമിച്ചല്ല ജീവിക്കുന്നത്്. എന്നാല്‍ ഡിവോഴ്‌സും നേടിയിട്ടില്ല. നിയമപരമായി ഡിവോഴ്‌സ് നേടാനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്നാണ് സൂചന. 

പ്രിയ ഇപ്പോള്‍ രണ്ടു മക്കളുമൊത്ത് ചെന്നൈയിലാണ് താമസിക്കുന്നത്. ഇതൊടെ പ്രിയയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെ അഭയയ്ക്കൊത്ത് ലിവിങ്ങ് ടുഗെദറില്‍ ജീവിക്കുകയാണ് ഇപ്പോഴും ഗോപി സുന്ദര്‍. അതേസമയം ഇത്രകാലം ഒരാളെ കൂടെ കൂട്ടിയതിന് ആശംസകള്‍ എന്നുള്ള പ്രിയയുടെ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ഉയര്‍ത്തുന്നത്. ഗോപിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നതിന് തെളിവായിട്ടാണ് ഇതിനെ പലരും വ്യാഖ്യാനിക്കുന്നത്

Read more topics: # Gopi sundar,# Abhaya hiranmayi
Gopi sundar and Abhaya Hiranmayi living together

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES