Latest News

രണ്ടു തവണ ലാന്‍ഡിംഗിന് ശ്രമിച്ചിട്ടും നടന്നില്ല; ഭയന്നുവിറച്ച് നടന്‍ ആന്റണി പെപ്പെ വിമാനത്തില്‍; കൊച്ചിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത

Malayalilife
രണ്ടു തവണ ലാന്‍ഡിംഗിന് ശ്രമിച്ചിട്ടും നടന്നില്ല; ഭയന്നുവിറച്ച് നടന്‍ ആന്റണി പെപ്പെ വിമാനത്തില്‍;  കൊച്ചിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത

രണ്ടാഴ്ച മുമ്പ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനത്തിന് സംഭവിച്ച ദുരന്തം ഇന്നും നമ്മുടെ മനസുകളിലുണ്ട്. ആ നോവുണര്‍ത്തുന്ന ഓര്‍മ്മകളും കാഴ്ചകളും വിമാനയാത്രയ്ക്കിറങ്ങുന്ന ഓരോരുത്തരുടെ മനസിലൂടെയും കടന്നുപോകും. ഇപ്പോഴിതാ, ആ സംഭവത്തിന് പിന്നാലെ വിമാനയാത്രയ്ക്കിടെയുണ്ടായ ഞെട്ടിക്കുന്ന അപകടത്തിന്റെ വിവരങ്ങളാണ് നടന്‍ ആന്റണി പെപ്പെ വര്‍ഗീസ് തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചിരിക്കുന്നത്. നടന്റെ കുറിപ്പ് ഇങ്ങനെയാണ്: 'ഇന്നലെ സംഭവിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ഇന്‍ഡിഗോ 6E 6707 വിമാനത്തിലായിരുന്നു ഞാന്‍. ഒരു പതിവ് വിമാനയാത്ര എങ്ങനെയോ സിനിമയില്‍ നിന്ന് നേരിട്ട് വന്നുവെന്ന പോലത്തെ ഒരനുഭവമായി മാറി. കൊച്ചിയെത്താറായതും, കാലാവസ്ഥ മോശമായി. റണ്‍വേയില്‍ നിന്ന് ഏതാനും അടി ഉയരത്തില്‍ വച്ച് ആദ്യത്തെ ലാന്‍ഡിംഗ് ശ്രമം തടസ്സപ്പെട്ടു. രണ്ടാമത്തെ ശ്രമം കൂടുതല്‍ തീവ്രമായിരുന്നു. ഏതാണ്ട് താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ ശ്രമം ദുഷ്‌കരമായിരിക്കുമെന്ന് തോന്നി. ഉടന്‍ ആ വനിതാ പൈലറ്റ് ഒരു നിമിഷം കൊണ്ട് മുകളിലേക്ക് പറക്കാനും ലാന്‍ഡ് ചെയ്യാതിരിക്കാനും തീരുമാനിച്ചു. റണ്‍വേയില്‍ പോലും തൊടാതെ അവര്‍ വിമാനം വീണ്ടും ആകാശത്തേക്കുയര്‍ത്തി. രോമാഞ്ചം.

അവിശ്വസനീയമായ ശാന്തതയോടും വ്യക്തതയോടും കൂടി, ഇന്ധനം നിറയ്ക്കുന്നതിനായി വനിതാ പൈലറ്റ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കം എത്രമാത്രമെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. യാത്രികര്‍ പരിഭ്രാന്തരായി, വിറച്ചു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലെത്തി ഇന്ധനം നിറച്ച് വിമാനം തിരിച്ച് കൊച്ചിയില്‍ തന്നെ ലാന്‍ഡ് ചെയ്തു. ആശങ്കകള്‍ക്കും ഭയചകിതരായ നിമിഷങ്ങള്‍ക്കും ഒടുവില്‍ ഭൂമിയിലിറങ്ങിയ നിമിഷം സ്വര്‍ഗം തൊട്ട സന്തോഷമായിരുന്നു യാത്രക്കാര്‍ക്ക്. ഇതോടെ കയ്യടികളോടെയാണ് ആന്റണി പെപ്പെ വര്‍ഗീസ് അടക്കമുള്ള യാത്രക്കാര്‍ വനിതാ പൈലറ്റിനേയും ജീവനക്കാരെയും അഭിനന്ദിച്ചത്.

ലണ്ടനില്‍ വിമാനമിറങ്ങാമെന്ന പ്രതീക്ഷയുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നവരില്‍ ഒരാളൊഴികെ ബാക്കി 241 യാത്രക്കാരും ഓര്‍മയായി മാറിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. എമര്‍ജന്‍സി വിന്‍ഡോയിലൂടെ രക്ഷാമാര്‍ഗം തെളിഞ്ഞുവന്ന ഒരാള്‍ മാത്രം ഇന്നും ആ ദുരന്തത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്നു. അന്നുതൊട്ടിന്നു വരെ ആകാശപ്പറക്കലിനായി ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രികനുമുണ്ടാവും ഉള്ളിന്റെ ഉള്ളിലെ നടുക്കം. അതിനിടെയാണ് താനും സഹയാത്രികരുമടങ്ങുന്ന മറ്റൊരു വിമാനയാത്രക്കിടെ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട നടന്‍ ആന്റണി വര്‍ഗീസ് 'പെപ്പെ' തന്റെ അനുഭവം കുറിച്ചിരിക്കുന്നത്. പൈലറ്റ് ഉള്‍പ്പെടുന്ന ക്രൂ അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം നിരവധിപ്പേര്‍ക്ക് ജീവിതവും ജീവനും സുരക്ഷിതമായി മാറുകയായിരുന്നു.

antony peppe flight issue kochi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES