കത്തിച്ചു വച്ച തിരിയും മനോഹരമായ ലൈറ്റിംഗ് നിറഞ്ഞ ഹാളില്‍ നിന്ന് കേക്ക് കട്ട് ചെയ്ത് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; പിറന്നാള്‍ ആഘോഷമാക്കിയത് കുടുംബത്തോടൊപ്പം വീട്ടില്‍; ആശംസകള്‍ നേര്‍ന്ന് പ്രിയ താരങ്ങളും; സുരേഷ് ഗോപിക് 67-ാം പിറന്നാള്‍

Malayalilife
കത്തിച്ചു വച്ച തിരിയും മനോഹരമായ ലൈറ്റിംഗ് നിറഞ്ഞ ഹാളില്‍ നിന്ന് കേക്ക് കട്ട് ചെയ്ത് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; പിറന്നാള്‍ ആഘോഷമാക്കിയത് കുടുംബത്തോടൊപ്പം വീട്ടില്‍; ആശംസകള്‍ നേര്‍ന്ന് പ്രിയ താരങ്ങളും; സുരേഷ് ഗോപിക് 67-ാം പിറന്നാള്‍

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ. മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷ വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. മരുമകന്‍ ശ്രേയസ് മോഹനാണ് അച്ഛന്റെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത്തവണ അദ്ദേഹത്തിന്റെ 67ാം പിറന്നാളായിരുന്നു. വൈകിട്ടോടെ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മക്കളെല്ലാവരും മരുമകനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലേക്ക് എത്തിയിരുന്നു. മാവേലിക്കരയില്‍ നിന്ന് മൂത്തമകള്‍ ഭാഗ്യയും ഭര്‍ത്താവ് ശ്രേയസും എത്തിയത് അച്ഛന്റെ പിറന്നാള്‍ കൂടാന്‍ മാത്രമായിരുന്നു. ഓറഞ്ച് ടീ ഷര്‍ട്ടില്‍ ചുള്ളന്‍ ലുക്കില്‍ പിറന്നാള്‍ കേക്ക് മുറിക്കാനെത്തിയ സുരേഷ് ഗോപിയ്ക്ക് മുന്നില്‍ മനോഹരമായ അഞ്ചു കേക്കുകളായിരുന്നു ഒരുക്കിയത്. അതില്‍ മധുരം കുറഞ്ഞ ചെറിയ കേക്കായിരുന്നു അദ്ദേഹം കഴിക്കാന്‍ തെരഞ്ഞെടുത്തത്.

കത്തിച്ചു വച്ച തിരിയും മനോഹരമായ ലൈറ്റിംഗ് നിറഞ്ഞ ഹാളില്‍ നിന്ന് സുരേഷ് ഗോപി കേക്ക് മുറിച്ചത് പ്രിയപ്പെട്ടവരെല്ലാം ചുറ്റില്‍ നില്‍ക്കെയാണ്. തൊട്ടടുത്ത് ഭാര്യ രാധികയും ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം കട്ട് ചെയ്ത കേക്കില്‍ നിന്നും കുഞ്ഞു പീസെടുത്ത് രാധിക അദ്ദേഹത്തിന് വായില്‍ വച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന് മക്കള്‍ക്കരികെ തമാശ പറഞ്ഞുനിന്ന സുരേഷ് ഗോപിയ്ക്ക് അടുത്തു നിന്നയാളും പിന്നാലെ മക്കള്‍ ഓരോരുത്തരും കേക്ക് നല്‍കുകയായിരുന്നു. മക്കളില്‍ ആദ്യം കേക്ക് നല്‍കിയത് മകന്‍ ഗോകുല്‍ സുരേഷാണ്. പിന്നാലെ ഭാഗ്യയും. അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തു ഭാഗ്യ. അതേസ്‌നേഹം അദ്ദേഹം തിരിച്ചും നല്‍കി. പിന്നാലെ മരുമകന്‍ ശ്രേയസും മകള്‍ ഭാവ്‌നിയും ഏറ്റവും ഒടുവില്‍ മാധവ് സുരേഷും. മാധവും അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തപ്പോള്‍ ഒരുമ്മ എനിക്കും താ അച്ഛാ എന്ന് പറയുന്ന മാധവിനേയും കാണാം. ഉമ്മ ചോദിച്ചുവാങ്ങിയ മകന്റെ കുസൃതി കണ്ട് കവിളില്‍ മൂക്കുകൊണ്ട് ഉരസിയാണ് അദ്ദേഹം സ്‌നേഹം പ്രകടിപ്പിച്ചത്.

അത്തരത്തില്‍ മക്കളുടേയും ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും അരികെ സന്തോഷത്തോടെയുള്ള പിറന്നാള്‍ ആഘോഷമായിരുന്നു ഇത്തവണ സുരേഷ്‌ഗോപിയിക്ക്. അതേസമയം, അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം മുഴുവന്‍ എത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ത്തന്നെ മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ കുറിച്ച ആശംസകളാണ് ആരാധകര്‍ ഏറ്റെടുത്തത്. ജന്മദിനാശംസകള്‍ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വര്‍ഷം നിങ്ങള്‍ക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുരേഷ് എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങള്‍ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വര്‍ഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

നിലവില്‍ ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ഗോപി. പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്‌കെയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

suresh gopi celebrating birthday with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES