ഉണ്ണി മുകുന്ദനുമായി ഗോസിപ്പ് കോളങ്ങളില്‍ നിരവധി നടിമാര്‍ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാന്‍സ് പേജുകള്‍ക്ക് ആഘോഷിക്കാനുള്ള വകകള്‍ മാത്രമായിരുന്നു അത്. അക്കൂട്ടത്തില്‍ നിറഞ്ഞു നിന്ന പെയറാണ് നിഖിലാ വിമലും ഉണ്ണി മുകുന്ദനുമായുള്ള കോമ്പോ. ആഘോഷമാക്കിയില്ലെങ്കിലും അപര്‍ണാ ബാലമുരളി - ഉണ്ണി മുകുന്ദന്‍ കോമ്പോയും എത്തിയിരുന്നു. എന്നാല്‍ ഈ രണ്ടു നടിമാരുമായും ഉണ്ണി ഇപ്പോള്‍ അത്ര നല്ല രസത്തിലല്ല, കാണാന്‍ പോലും താല്‍പര്യമില്ലാത്ത മുഖങ്ങളില്‍ ഒരാളായി ഇരുവര്‍ക്കും ഉണ്ണി മാറിയെന്നതാണ് സത്യം. അതിനു പിന്നിലെ കാരണങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സത്യം നാളുകള്‍ക്കൊടുവില്‍ മറ നീക്കി പുറത്തേക്ക് വരുമ്പോള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ് സിനിമാ അണിയറ പ്രവര്‍ത്തകരുമെല്ലാം.
മേപ്പടിയാനിലടക്കം ഉണ്ണിയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള ഓഫറുകള്‍ നിഖിലാ വിമലിന് വന്നിരുന്നുവെങ്കിലും ആ ഓഫര്‍ പൂര്‍ണമായും നിരസിക്കുകയായിരുന്നു നടി ചെയ്തത്. അതിനു കാരണമായത്, മേപ്പടിയാനില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് തോന്നിയെന്നതാണ് നടി നേരത്തെ തുറന്നു പറഞ്ഞിരുന്നത്. ഒടുവിലാണ് ഗെറ്റ് സെറ്റ് ബേബിയില്‍ ഇരുവരും ഒരുമിച്ചെത്തിയത്. സത്യത്തില്‍ മാര്‍ക്കോ എന്ന സിനിമയ്ക്ക് മുന്നേ തന്നെ ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ക്കോയ്ക്ക് വേണ്ടി ബോഡി ബില്‍ഡ് ചെയ്യവേയാണ് ഗെറ്റ് സെറ്റ് ബേബിയില്‍ അഭിനയിച്ചത്. അന്നൊക്കെ ഉണ്ണി മുകുന്ദന്‍ ഭയങ്കര ഹാര്‍ഡ് വര്‍ക്കിംഗ് ആണെന്നും മാര്‍ക്കോയ്ക്ക് വേണ്ടി രണ്ടുനേരവും കഠിനമായ ജിം വര്‍ക്കൗട്ടുകളും ഭക്ഷണ ശീലങ്ങളും ഒക്കെ തുടര്‍ന്നിരുന്നുവെന്നും നിഖില തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ ആ സമയത്ത് ഗെറ്റ് സെറ്റ് ബേബിയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നില്ല. അതിനു മുന്നേ മാര്‍ക്കോ റിലീസാവുകയും ചെയ്തതോടെ ചിത്രം വമ്പന്‍ ഹിറ്റായി. ഇതോടെ ഉണ്ണി മുകുന്ദന് അഹങ്കാരവും കൂടി. ഡബ്ബിംഗ് ചെയ്യണമെങ്കില്‍ ഇനിയും പ്രതിഫലം വേണമെന്നും സിനിമയുടെ ലാഭത്തില്‍ നിന്നും 20 ശതമാനം തനിക്ക് വേണമെന്നും ഉണ്ണി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അത്രയും വലിയൊരു ബജറ്റില്‍ ലക്ഷ്യമിടാത്ത സിനിമ ആയതിനാല്‍ തന്നെ ആ തുക ഉണ്ണിയ്ക്ക് നല്‍കുക എന്നത് സാധ്യമായിരുന്നില്ല. തന്നില്ലെങ്കില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന് ഉണ്ണി കടുംപിടിത്തത്തെ തുടര്‍ന്ന് മറ്റുവഴികളില്ലാതെ കാശ് നല്‍കാമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു. അപ്പോഴേക്കും നിഖിലയുമായും ഈഗോ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു.
ഒടുവില്‍ ആ ഇഷ്ടക്കേട് തുറന്നു തന്നെ പറഞ്ഞ നിഖിലയോട് ഉണ്ണിയ്ക്ക് വൈരാഗ്യമായി. പിന്നാലെയാണ് ചിത്രം റിലീസായെങ്കിലും 12 കോടി മുടക്കി ഇറങ്ങിയ ചിത്രം തീയേറ്ററില്‍ നിന്നും 91 ലക്ഷം രൂപ മാത്രം നേടി എട്ടുനിലയില്‍ പൊട്ടിയത്. അതിനു മുന്നേ തന്നെ മൂന്നു വര്ഷം മുമ്പ് നടി അപര്‍ണാ ബാലമുരളിയുമായി ചെയ്ത പടമായിരുന്നു മിണ്ടിയും പറഞ്ഞും. എന്നാല്‍ ഇപ്പോഴും ആ ചിത്രം എല്ലാ പണികളും പൂര്‍ത്തിയാക്കി പെട്ടിയില്‍ തന്നെ ഇരിക്കുകയാണ്. ഇതിനു പിന്നിലും ഉണ്ണിമുകുന്ദന്റെ ചില പിടിവാശികളാണ്. ഇതോടെയാണ് ചിത്രം റിലീസാകാന്‍ കഴിയാതെ പോയതും അപര്‍ണയുമായി തന്നെ ഉടക്കുന്നതും.