മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. സിനിമയിലെ ഗംഗയേയും സണ്ണിയെയും രാമനാഥനെയൊന്നും ആരാധകര്‍ മറക്കാനിടയില്ല. മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിനിമയിലെ നാഗവല്ലിയുടെ ചിത്രത്തിലെ നാഗവല്ലിയുടെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍.
മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസ്സിക് ഹിറ്റുകളിലൊന്നാണ് 'മണിച്ചിത്രത്താഴ്'. മാടമ്പള്ളിയിലെ നാഗവല്ലിയേയും ഗംഗയേയും ഡോക്ടര്‍ സണ്ണിയേയും നകുലനെയും ശ്രീദേവിയേയുമൊന്നും മലയാളിക്ക് മറക്കാനാവാത്ത വിധം ചിരപ്രതിഷ്ഠ നേടികൊടുത്ത ചിത്രം കൂടിയാണ് 'മണിച്ചിത്രത്താഴ്'. ടെലിവിഷനില്‍ 'മണിച്ചിത്രത്താഴ്' വരുമ്പോള്‍ എത്ര കണ്ടിട്ടും മടുക്കാതെ മലയാളി ഇന്നും സ്‌ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന കാഴ്ചയെ വിസ്മയകരം എന്നെ വിശേഷിപ്പിക്കാനാവൂ.
ഈ ഡിസംബറില്‍ 'മണിച്ചിത്രത്താഴ്' ഇറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ചിത്രത്തിന് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മണിച്ചിത്രത്താഴിന്റെ ആരാധകരുടെ വളരെ നാളായുളള ഒരു ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍. സിനിമയിലെ നാഗവല്ലിയുടെ ചിത്രത്തിലുളള മോഡലിനെക്കുറിച്ചാണ് ഫാസില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ നാഗവല്ലിയുടെ ചിത്രം വളരെ ആഴത്തിലാണ് സിനിമ പ്രേക്ഷകരുടെ ഉളളില്‍ പതിഞ്ഞത്. എന്നാല്‍ അത് ഒരു മോഡല്‍ അല്ലെന്നും ഒരു കലാകാരന്‍ തന്റെ ഭാവന പ്രകാരം വരച്ച ചിത്രമാണ് അതെന്നുമാണ് ഫാസില്‍ പറയുന്നത്. വരച്ചയാളുടെ പേരു മറന്നുപോയെന്നും ഫാസില്‍ പറയുന്നു. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രം 25 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് ശോഭന ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.