Latest News

ശ്രീദേവിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഇംഗ്ലീഷ് വിംഗ്ലീഷ് റീറിലീസിന്; ഈ മാസം 24ന് ചൈനയില്‍ 6000 ത്തോളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന്

Malayalilife
 ശ്രീദേവിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഇംഗ്ലീഷ് വിംഗ്ലീഷ് റീറിലീസിന്; ഈ മാസം 24ന് ചൈനയില്‍ 6000 ത്തോളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന്

രാധകര്‍ക്കേറെ ഇഷ്ടപ്പെട്ടതാരമായ ശ്രീദേവിയുടെ അവസാന ചിത്രം ഇംഗ്ലീഷ് വിംഗ്ലീഷ് റി റിലീസിനൊരുങ്ങുന്നു.ചൈനയിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 6000 സ്‌ക്രീനുകളിലാണ് ചിത്രമെത്തുക. 2012ലാണ് ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസ് ചെയ്തത്. സിനിമയിലേക്കുള്ള ശ്രീദേവിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ചിത്രം. 

ദേശീയ തലത്തില്‍ വലിയ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചിരുന്നു. ശ്രീദേവിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി 24നാണ് ഇംഗ്ലീഷ് വിംഗ്ലീഷ് റീറിലീസിനെത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശശി എന്ന വീട്ടമ്മായായാണ് ശ്രീദേവി ചിത്രത്തിലെത്തുന്നത്. ഇംഗ്ലീഷ് അറിയാത്ത ശശി സഹോദരിയുടെ വിവാഹത്തിന് വിദേശത്ത് പോവുകയും തുടര്‍ന്നു അവരുടെ ജീവിത രീതിയിലും ഭാഷയിലും ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്. 2018 ഫെബ്രുവരി 24ന് ദുബായിലെ ഫ്ളാറ്റില്‍ വച്ചാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Read more topics: # ശ്രീദേവി
English Vinglish Sridevi starrer to release in China

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES