വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും രസകരവുമായ അനുഭവം നല്‍കുന്ന നിരവധി പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ ലൈവ് ഫോട്ടോകളും മോഷന്‍ ഫോട്ടോകളും പങ്കിടാന്‍ ഇനി സാധിക്കും. ഇവ ഓഡിയോയും ആനിമേഷനും നല്‍കി ജിഫ് രൂപത്തിലേക്ക് മാറ്റാനും സോഷ്യല്‍ മീഡിയയില്‍ വീഡിയോയായി അപ്ലോഡ് ചെയ്യാനും കഴിയും.
ചാറ്റിംഗ് അനുഭവം പുതുമയാര്‍ന്നതാക്കാന്‍ മെറ്റ എഐയുടെ സഹായത്തോടെ പുതിയ ചാറ്റ് തീമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സ്വന്തം ഇഷ്ടാനുസൃത ചാറ്റ് തീമുകള്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ കഴിയും. അതോടൊപ്പം, വീഡിയോ കോള്‍ ചെയ്യുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ ബാക്ക്ഗ്രൗണ്ടുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും നല്‍കിയിരിക്കുന്നു.
ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും, എഡിറ്റ് ചെയ്ത് നേരിട്ട് ഷെയര്‍ ചെയ്യാനും കഴിയുന്ന സംവിധാനവും ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് എത്തുന്നു. ഇനി വേറൊരു സ്‌കാനിംഗ് ആപ്പ് വേണമെന്നില്ല.
ഗ്രൂപ്പുകള്‍ കണ്ടെത്തുന്നത് എളുപ്പമാക്കാന്‍ പുതിയ ഗ്രൂപ്പ് സെര്‍ച്ച് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഒരാളുടെ പേര് തിരയുമ്പോള്‍, നിങ്ങളും ആ വ്യക്തിയും അംഗങ്ങളായിരിക്കുന്ന എല്ലാ ഗ്രൂപ്പുകളും കാണാന്‍ കഴിയും. കൂടാതെ, ആകര്‍ഷകമായ പുതിയ സ്റ്റിക്കര്‍ പാക്കുകളും വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിനോദവും പ്രകടന സ്വാതന്ത്ര്യവും നല്‍കാനാണ് പുതിയ അപ്ഡേറ്റുകളുടെ ലക്ഷ്യം.