ഭിക്ഷ തേടി പട്ടാളം സിനിമയുടെ ലൊക്കേഷനിലെത്തിയ ബാലിക ചെന്ന് പെട്ടത് മമ്മൂക്കയുടെ മുമ്പില്‍; സാറേ വിശക്കൂന്നു.. എന്തെങ്കിലും തരണമെന്ന് പറഞ്ഞു ചെന്ന  ആറ് വയസുകാരിയുടെ വിശേഷങ്ങള്‍ അറിഞ്ഞ നടന്‍ രക്ഷകനായി; ഭിക്ഷാടന മാഫിയായുടെ കൈയ്യില്‍ നിന്നും മെഗാ സ്റ്റാര്‍ രക്ഷിച്ച കഥ പറഞ്ഞ് ശ്രീദേവി

Malayalilife
 ഭിക്ഷ തേടി പട്ടാളം സിനിമയുടെ ലൊക്കേഷനിലെത്തിയ ബാലിക ചെന്ന് പെട്ടത് മമ്മൂക്കയുടെ മുമ്പില്‍; സാറേ വിശക്കൂന്നു.. എന്തെങ്കിലും തരണമെന്ന് പറഞ്ഞു ചെന്ന  ആറ് വയസുകാരിയുടെ വിശേഷങ്ങള്‍ അറിഞ്ഞ നടന്‍ രക്ഷകനായി; ഭിക്ഷാടന മാഫിയായുടെ കൈയ്യില്‍ നിന്നും മെഗാ സ്റ്റാര്‍ രക്ഷിച്ച കഥ പറഞ്ഞ് ശ്രീദേവി

താരങ്ങളില്‍ മിക്കവാറും എല്ലാവരും തന്നെ ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുണ്ട്. നേരിട്ടും ഫാന്‍സ് അസോസിയേഷനുകള്‍ വഴിയും സംഘടനകള്‍ വഴിയുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അത് വാര്‍ത്തയാവാറുണ്ട്. എന്നാല്‍ ഇവയൊന്നും അല്ലാതെ പല താരങ്ങളും സഹായങ്ങള്‍ നല്കുന്നവരാണ്. അത്തരത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ ഇടപെടലില്‍ ജീവിതം മാറിയ ഒരു യുവതിയുടെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരം ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷിച്ചിരുന്നു. ഇന്നവള്‍ വളര്‍ന്ന് വലുതായി കുടുംബിനിയായി കഴിയുകയാണ്. ശ്രീേദവി എന്നാണ് ആ കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസം ശ്രീവേദി ഫ്ലവേഴ്സ് ഒരുകോടിയില്‍ എത്തിയിരുന്നു.വേദിയില്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതം ശ്രീദേവി പങ്കുവച്ചിരുന്നു. 

ജനിച്ച ഉടനെ സ്വന്തം അമ്മ തന്നെ ഉപേക്ഷിച്ച് പോയതാണ്. ഒരു നാടോടി സ്ത്രീയാണ് എന്നെ എടുത്തത്. കുറച്ച് കാലം അവരുടെ കൂടെയായിരുന്നു. ഭിക്ഷാടനകയായ അവരുടെ കൂടെ, അവരിലൊരാളായി ഞാനും മാറി. മൂന്ന് വയസ് മുതല്‍ താനും ഭിക്ഷാടനത്തിന് ഇറങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നു. ഭിഷാടനത്തിന് കളക്ഷന്‍ കുറഞ്ഞാല്‍ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.

ഇതിനൊപ്പം മമ്മൂട്ടിയെ കണ്ടുമുട്ടിയത് വഴി  തന്റെ ജീവിതം മാറിമറിഞ്ഞതിനെക്കുറിച്ചും നടി പങ്ക് വച്ചു. പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തിനെ കാണുന്നത്. അവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയതാണ്. വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു. മമ്മൂക്ക കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി. എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. 

പൊതുപ്രവര്‍ത്തകരെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി.
ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം മനസിലാക്കി. അങ്ങനെ ഈ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ പോകില്ല, ഇവിടെ എവിടെയെങ്കിലും നിന്ന് പഠിച്ചോളാം, അതിനുള്ള സംവിധാനം ചെയ്ത് തരാന്‍ പറ്റുമോന്ന് മമ്മൂക്കയോട് ചോദിച്ചു. അദ്ദേഹം മറ്റ് ചിലരെ വിളിച്ച് വേണ്ടത് ചെയ്യണമെന്നും ഇവിടെ നിന്നിട്ട് ശരിയായില്ലെങ്കില്‍ വേറെ സ്ഥലം നോക്കാമെന്നും പറഞ്ഞു. അങ്ങനെ തന്നെ ഒരു സ്‌കൂളില്‍ ചേര്‍ത്തു എന്നും ശ്രീദേവി പറയുന്നു.

മലയാളം അറിയാത്തത് കൊണ്ട് വേറെ എന്തെങ്കിലും സൗകര്യം ഒരുക്കി കൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞു. അക്കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോഴാണ് എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടും അദ്ദേഹം ചെയ്തു.അന്ന് തനിക്ക് ആറോ ഏഴോ വയസുണ്ടാവും. അവിടെ എത്തിയപ്പോഴെക്കും എനിക്ക് സന്തോഷമായി. കാരണം അമ്മാരും കുറേ കുട്ടികളുമൊക്കെ അവിടെയുണ്ടായിരുന്നു. മമ്മൂക്കയുടെ കെയര്‍ ഓഫിലാണ് അവിടെ എത്തിയത്. വേണ്ട സൗകര്യങ്ങളൊക്കെ അദ്ദേഹം തന്നെ ഒരുക്കി തന്നിരുന്നു എന്നും ശ്രീദേവി പറയുന്നു.
 

flowers orukodi sridevi life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES