മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പലരും വിപണിയിലെ ചെലവേറിയ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ അടുക്കളയില്‍ തന്നെ ലഭ്യമായ സാധാരണ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ലളിതമായ രീതിയില്‍ മുഖത്തെ കരുവാളിപ്പും മങ്ങിയ നിറവും കുറയ്ക്കാം. വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പമായ ഫെയ്സ് പാക്കുകള്‍ ഇവിടെ പരിചയപ്പെടാം.
തൈര് തക്കാളി പാക്ക്
ഒരു ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ത്വക്ക് പുതുമയോടെ തിളങ്ങും.
പപ്പായ തൈര് തക്കാളി മിശ്രിതം
അര കപ്പ് പഴുത്ത പപ്പായ പള്‍പ്പില്‍ രണ്ട് ടേബിള്‍സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തക്കാളി നീരും ചേര്‍ക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകിയാല്‍ കരുവാളിപ്പ് കുറയ്ക്കാന്‍ സഹായിക്കും.
കടലമാവ് തൈര് തേന്‍
ഒരു ടീസ്പൂണ്‍ തൈരും കടലമാവും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിയാല്‍ മുഖത്തിന് പ്രകാശം നല്‍കും.
കോഫി തൈര് തേന്‍
ഒരു ടീസ്പൂണ്‍ കോഫിയും തൈരും കുറച്ച് തേനും ചേര്‍ത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കരുവാളിപ്പ് കുറയ്ക്കാന്‍ സഹായകമാണ്.
കറ്റാര്‍വാഴ ജെല്‍ തേന്‍
രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിയാല്‍ ത്വക്ക് മൃദുവും ശീതളവുമാകും.
ഉരുളക്കിഴങ്ങ് തേന്‍
ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകിയാല്‍ മുഖത്തിന് പ്രകാശം നല്‍കും.
ഈ സ്വാഭാവിക പാക്കുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ്. പതിവായി ഉപയോഗിച്ചാല്‍ ത്വക്ക് ആരോഗ്യമാര്‍ന്ന തിളക്കത്തോടെ നിലനിര്‍ത്താം.