'വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്; അവരുടെ സ്‌നേഹം ചെറുപ്പം മുതല്‍ കാണുന്നതാണ്;വ്യക്തമാക്കി ദുല്‍ഖര്‍

Malayalilife
'വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്; അവരുടെ സ്‌നേഹം ചെറുപ്പം മുതല്‍ കാണുന്നതാണ്;വ്യക്തമാക്കി ദുല്‍ഖര്‍

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്മാരിലൊരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഏറ്റവുമൊടുവിലായി തിയേറ്ററിലെത്തിയ യമണ്ടൻ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ദുൽഖർ. ചി്ത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് വേണ്ടി ആർ.ജെ മൈക്ക് നടത്തിയ അഭിമുഖത്തിൽ ദുൽഖർ പങ്ക് വക്കുന്ന വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ പറയുന്നു. 'അവര് തമ്മിലുള്ള സ്നേഹം അതിഗംഭീരമാണ്. അവരുടെ സ്നേഹം കണ്ട് അത്ഭുതം തോന്നിടിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോൾ ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്നുവരെ തോന്നിയിട്ടുണ്ട്', ദുൽഖർ പറഞ്ഞു.

വാപ്പച്ചി ലുസിഫർ കുടുംബത്തോടെയാണ് കണ്ടത്. തനിക്ക് മുഴുവനായി കാണാന് കഴിഞ്ഞില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേൾക്കുകയായിരുന്നു. ഇനി മുഴുവനായും കാണണം. സ്വന്തം വീട്ടിൽ ഒരു മിനി തിയേറ്റർ ഉണ്ട്. അവിടിരുന്നാണ് കുടുംബം ലൂസിഫർ കണ്ടതെന്നും ദുൽഖർ പറഞ്ഞു.

Dulquer Salman about friendship between Mohanlal and Mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES