മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹം അടുത്തിടെ കടുത്ത സൈബര്‍ ആക്രമണമാണ് നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടരുത് എന്നാവശ്യപ്പെട്ടപ്പോൾ നേരിടേണ്ടി വന്നത്. ഒടുവില്‍ സംവിധായകന് സഹികെട്ട് വിഷയവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കുകയും വിശദീകരണം നല്കി രംഗത്ത് എത്തുകയും ചെയ്തു. ഇതിന് ശേഷവും മതമൗലികവാദികള്‍ രൂക്ഷമായ വിമര്‍ശനം ഒമര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ ഉന്നയിച്ച് രംഗത്തെത്തുന്നുണ്ട്.
എന്നാൽ ഇപ്പോള്‍ അത്തരം ഒരു കമന്റിന് ഒമര്‍ ലുലു നല്കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. റംസാന് സമയത്ത് തിന്നാന്‍ കിട്ടിയില്ല എന്നുപറഞ്ഞ് ഉന്നക്കായ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം നോര്‍ത്ത് ഇന്ത്യയിലെ പാവം മുസ്ലീങ്ങളുടെ ഭവനങ്ങള്‍ തകര്‍ക്കുന്നതും പള്ളികളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കുന്നതും കാണിച്ച് പോസ്റ്റിടാന്‍ ധൈര്യമുണ്ടോ ഒമര്‍ ലുലുവിന് എന്നായിരുന്നു ഒമറിനോടുള്ള ചോദ്യം.
എന്നാല്‍, സ്വന്തം മതത്തില്‍പ്പെട്ട ആളുകളോട് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകള്‍ നോമ്ബിനു അടച്ചിടരുത് എന്ന് പറഞ്ഞപ്പോ എന്നെ കൊന്ന് കൊലവിളിച്ചു. പിന്നെ ഞാന്‍, എന്ത് ധൈര്യത്തിലാ അന്യ മതസ്ഥരോട് ഇങ്ങനത്തെ കാര്യങ്ങള്‍ പറയുക? എന്നാണ് ഒമര്‍ മറുപടി നല്‍കിയത്.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ഇല്ലാ എനിക്ക് ധൈര്യമില്ലാ, എങ്ങനെ ധൈര്യമുണ്ടാവാ സ്വന്തം മതത്തില്‍ പെട്ട ആളുകളോട് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകള്‍ നോമ്പിനു അടച്ചിടരുത് എന്ന് ഞാന്‍ പറഞ്ഞപ്പോ എന്നെ Airല്‍ കയ്യറ്റി കൊന്ന് കൊലവിളിച്ചു. പിന്നെ ഞാന്‍ എന്ത് ധൈര്യത്തിലാ അന്യമതസ്ഥരോട് ഇങ്ങനതെ കാര്യങ്ങള്‍ ഒക്കെ പറയുക? ഞാന്‍ ഇനി മതം രാഷ്ട്രിയം No No.