മാനഭംഗ കേസിലെ പ്രതിയാണെന്ന് ആരോപിക്കപ്പെടുമ്പോഴും ദിലീപിന് കോടതിയുടെ കാരുണ്യം. യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ പ്രതി നടന്‍ ദിലീപിനു വിദേശത്തു പോകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവാദം നല്‍കി.
ദിലീപിന്റെ ജാമ്യ വ്യവസ്ഥകളില്‍ വിദേശയാത്രയ്ക്കു വിലക്കുണ്ടായിരുന്നു. ഖത്തര്‍ സന്ദര്‍ശിക്കാന്‍ വേണ്ടിയാണു ദിലീപ് അനുമതി തേടിയത്. 20നു യാത്ര തിരിക്കുന്ന ദിലീപ് 22 വരെ അവിടെ തങ്ങുമെന്നാണു കോടതിയെ അറിയിച്ചത്. ബിസിനസ് ആവശ്യത്തിനായി നേരത്തെ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായ് സന്ദര്‍ശിച്ചിരുന്നു. കോടതിയില്‍ തിരികെ സമര്‍പ്പിച്ച പാസ്പോര്‍ട്ട് ഖത്തര്‍ യാത്രയ്ക്കു വേണ്ടി ദിലീപിനു കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴെണ്ണം നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നല്‍കുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തിരുന്നു. ഇതേസമയം കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലൂപിന്റെ ഹര്‍ജിയിലെ പ്രധാന വാദം.