ജര്‍മ്മനിയില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ ദിലീപ് നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വെള്ളിയാഴ്ച വാദം തുടങ്ങും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ വിദേശയാത്രക്ക് അനുമതി വേണമെന്നാണ് ആവശ്യം. കേസിലെ വിചാരണ തടസപ്പെടുത്താനാണ് അപേക്ഷയെന്ന് പ്രോസിക്യൂഷന്‍ എതിര്‍പ്പ് ഉന്നയിച്ചു. മുമ്പ് മൂന്നു തവണ വിദേശയാത്രക്ക് ഉപാധികളോടെ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഒന്നരമാസത്തേക്കാണ് വിദേശ യാത്രയ്ക്കുള്ള അനുമതി തേടല്‍. അതുകൊണ്ട് തന്നെ കോടതി എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.
സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയില്‍ പോകാനാണ് അനുമതി തേടിയിരിക്കുന്നത്. ഒന്നര മാസത്തെ യാത്രയ്ക്കായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം 15 മുതല്‍ ജനുവരി 30വരെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തില്‍ വിദേശത്തുമായാണ് ചിത്രം ചിത്രീകരിക്കുന്നത്. ഇതിനു വേണ്ടിയാണ് ദിലീപ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയിലേക്ക് കടക്കുന്ന കേസില്‍ പ്രതി ദീര്‍ഘകാലം വിദേശത്ത് പോയാല്‍ വിചാരണ നീണ്ടുപോകുമെന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല. ദിലീപ് അടക്കമുള്ള പ്രതികള്‍ വിവിധ ആവശ്യങ്ങളുമായി കോടതിയില്‍ നല്‍കുന്ന നിരന്തര ഹര്‍ജികളാണ് ഇതിന് തടസമാകുന്നത്. എന്നാല്‍ ഇതുമാത്രമല്ല ദീലിപിന്റെ യാത്രയില്‍ കൂടെയുള്ളവരെക്കുറിച്ചും താമസം എവിടെയാണെന്നതിനെക്കുറിച്ചും വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുണ്ട്. കോടതി നിര്‍ദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നു ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികള്‍ പലരും സിനിമ മേഖലയിലുള്ളവരാണ്. സിനിമ ചിത്രീകരണത്തിനെന്ന പേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
ബലാത്സംഗ കേസിലെ പ്രതിയാണ് ദിലീപ്. അതുകൊണ്ട് തന്നെ ഒന്നരമാസം മാറി നില്‍ക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന വാദം സജീവമാണ്. ഡിങ്കന്‍ എന്ന ത്രിഡി സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ദിലീപിന്റെ യാത്ര. കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരുന്നു. എന്നാല്‍ കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ദിലീപ് അഴിക്കുള്ളിലായി. ഇതോടെ സിനിമ മുടങ്ങി. അതിന് ശേഷം ഡിങ്കന്റെ ഒരു ഷെഡ്യൂളില്‍ ദിലീപ് അഭിനയിച്ചു. എന്നാല്‍ ത്രിഡി സിനിമയായതു കൊണ്ട് തന്നെ വിദേശത്ത് ചിത്രീകരണവും മറ്റും നടത്തേണ്ടതുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്.
നിലവില്‍ ബി . ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. അതിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വടക്കന്‍ സെല്‍ഫി ഒരുക്കിയ ജി പ്രജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കും. ഇതിനുള്ള ഇടവേളയിലാണ് പ്രശസ്ത കാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ പൂര്‍ത്തിയാക്കാന്‍ ദിലീപ് ശ്രമിക്കുന്നത്. 3 ഡി ഫോര്‍മാറ്റിലൊരുങ്ങുന്ന ചിത്രം ചിത്രത്തില്‍ മജീഷ്യനായാണ് താരം എത്തുന്നത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.