Latest News

എന്റെ ലിസ്റ്റ് വളരെ ചെറുത്; മുൻനിര നായികമാരുടെ ലിസ്റ്റ് കണ്ടാൽ നിങ്ങൾ മരിച്ചു പോകും; പ്രമുഖരുടെ അവസാനിക്കാത്ത പട്ടികയ്ക്ക് അവസാനമില്ലെയെന്ന് ട്രോളിയവർക്ക് ശ്രീ റെഡ്ഡിയുടെ മറുപടി ഇങ്ങനെ; നടിയുടെ ഒളിയമ്പ് നീളുന്നത് നയൻതാര, സാമന്ത, തൃഷ, കാജൽ എന്നിവർക്ക് നേരെ

Malayalilife
topbanner
എന്റെ ലിസ്റ്റ് വളരെ ചെറുത്; മുൻനിര നായികമാരുടെ ലിസ്റ്റ് കണ്ടാൽ നിങ്ങൾ മരിച്ചു പോകും; പ്രമുഖരുടെ അവസാനിക്കാത്ത പട്ടികയ്ക്ക് അവസാനമില്ലെയെന്ന് ട്രോളിയവർക്ക് ശ്രീ റെഡ്ഡിയുടെ മറുപടി ഇങ്ങനെ; നടിയുടെ ഒളിയമ്പ് നീളുന്നത് നയൻതാര, സാമന്ത, തൃഷ, കാജൽ എന്നിവർക്ക് നേരെ

ലൈംഗിക ആരോപണങ്ങളിലൂടെ ചലച്ചിത്ര ലോകത്തിന് തലവേദനയായി മാറിയിരിക്കുന്ന ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളും പുതിയ തലത്തിലേക്ക് തിരിയുകയാണ്. നടൻ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറൻസ് രാഘവ, സംവിധായകന്മാരായ മുരുഗദോസ്, സുന്ദർ.സി എന്നിവർക്കെതിരേ ഗുരുരുതരമായ ആരോപണങ്ങളുമായി എത്തിയ ശ്രീ റെഡ്ഡിയുടെ ലിസ്റ്റ് കണ്ട് ഇതിനൊരവസാനമില്ലേ എന്ന് ചോദിച്ചവർക്ക് നടി നല്കിയ മറുപടിയാണ് പുതിയ വഴിത്തിരവിലേക്ക് എത്തിക്കുന്നത്.

തന്റെ ലിസ്റ്റ് ഒക്കെ ചെറുതാണെന്നും തമിഴിലെ ചില മുൻനിര താരങ്ങളുടെ ലിസ്റ്റ് കണ്ടാൽ നിങ്ങൾ മരിച്ചു പോകുമെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ മറുപടി. തൃഷ, സാമന്ത, നയൻതാര, ഹൻസിക എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കൂട്ടി വായിച്ചാൽ ശ്രീ റെഡ്ഡി എയ്തിരിക്കുന്ന ഒളിയമ്പ് മുൻനിര നായികമാരായ തൃഷ, സാമന്ത, നയൻതാര, കാജൽ എന്നിവരെ ഉദ്ദേശിച്ചാണെന്ന് സൂൂചനകളിൽ നിന്ന് മനസാക്കാവുന്നതാണ്.

തെലുങ്കിലെയും തമിഴിലെയും സൂപ്പർതാരങ്ങളെയും സംവിധായകരെയും തുറന്നു കാട്ടിയതിനു തൊട്ടുപിന്നാലെ തെന്നിന്ത്യയിലെ സൂപ്പർനായികമാരെയാണ് ശ്രീ ഉന്നം വയ്ക്കുന്നത്. പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് നെറ്റിച്ചുളിച്ചവർ ഇതിനൊന്നും ഒരു അവസാനമില്ലേ ശ്രീ എന്ന ചോദ്യത്തിനാണ് നർമം കലർത്തി ശ്രീ റെഡ്ഡി മറുപടി നൽകുന്നത്. 

ഹൻസികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമർശിച്ചിരുന്നു. ഹൻസികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാൻ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടെയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു.

തമിഴ് സംവിധായകൻ സുന്ദർ സി യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാൽ സിനിമയിൽ അവസരം തരാമെന്ന് സുന്ദർ സി. തന്നോട് പറഞ്ഞതായി ശ്രീ റെഡ്ഡി വെളിപ്പെടുത്തി.

എന്നാൽ പോസ്റ്റിട്ട് അധികമാകുന്നതിന് മുൻപ് തന്നെ ശ്രീറെഡ്ഢിക്ക് മറുപടിയുമായി നടിയും സുന്ദർസിയുടെ ഭാര്യയുമായ ഖുശ്‌ബു രംഗത്തെത്തിയിരുന്നു.നായയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിർത്താൻ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നാണ് ഖുശ്‌ബു പ്രതികരിച്ചത്.

Did Sri Reddy just target Trisha Kajal Aggarwal Nayanthara and Samantha Akkineni

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES