Latest News

ക്ലീന്‍ ഷേവ് ചെയ്ത്, ചെറിയ നരയുള്ള മുടിയുമായി പുത്തന്‍ ലുക്കിലെത്തി  വിജയ്; നടന്റെ വീഡിയോ വൈറല്‍ 

Malayalilife
 ക്ലീന്‍ ഷേവ് ചെയ്ത്, ചെറിയ നരയുള്ള മുടിയുമായി പുത്തന്‍ ലുക്കിലെത്തി  വിജയ്; നടന്റെ വീഡിയോ വൈറല്‍ 

ലിയോക്ക് ശേഷം ദളപതി ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ്യുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ അമ്പരിപ്പിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത്, ചെറിയ നരയൊക്കെയായുള്ള പുതിയ ലുക്കില്‍ ആരാധകര്‍ക്ക് ഫ്ലൈയിങ് കിസ്സ് നല്‍കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രാചാരം നേടുകയാണ്. ഒപ്പം നിരവധി കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ ലുക്ക് സിനിമയ്ക്കായാണെങ്കില്‍ എന്തത്ഭുതമാണ് ദളപതി പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത് എന്നാണ് ഫാന്‍സിന്റെ ചോദ്യം. വെങ്കഡ് പ്രഭു സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ചിത്രത്തിനായി ഡി ഏജിംഗ് ടെക്നോളജി ഉപയോഗിച്ചാണ് വിജയ്യെ ചെറുപ്പക്കാരനാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഗോട്ടില്‍ നായികയായെത്തുന്നത് സ്നേഹയാണ്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്നേഹ-വിജയ് കോംബൊ എത്തുന്നത്. 2003ല്‍ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ, വിജയ്‌ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യുന്നതിന്റെ സന്തോഷം സ്നേഹ പങ്കുവെച്ചിരുന്നു. ഗോട്ടിലെ വേഷം ലഭിച്ചത് ഒരു ഭാഗ്യമായി കാണുന്നതായി സ്നേഹ പറഞ്ഞിരുന്നു. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും എങ്ങനെയാണ് രൂപം പഴയത് പോലെ തന്നെ നിലനിര്‍ത്തുന്നതെന്ന് താന്‍ വിജയ്യോട് ചോദിച്ചെന്നും അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണെന്നും സ്നേഹ പറഞ്ഞു.

Read more topics: # വിജയ്
Clean shaven Vijay VEDIO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES