Latest News

ജീവിതത്തിലേയ്ക്ക് ഒട്ടനവധി വെല്ലുവിളികള്‍ കടന്നുവന്നു; നീ കരുത്തയായ പെണ്‍കുട്ടിയാണ്; ഈ പ്രതിസന്ധിയും വേഗത്തില്‍ നീ മറികടക്കും; സമാന്തയ്ക്ക് പിന്തുണ നല്‍കി ചിരഞ്ജീവി

Malayalilife
topbanner
 ജീവിതത്തിലേയ്ക്ക് ഒട്ടനവധി വെല്ലുവിളികള്‍ കടന്നുവന്നു; നീ കരുത്തയായ പെണ്‍കുട്ടിയാണ്; ഈ പ്രതിസന്ധിയും വേഗത്തില്‍ നീ മറികടക്കും; സമാന്തയ്ക്ക് പിന്തുണ നല്‍കി ചിരഞ്ജീവി

ഴിഞ്ഞ ദിവസമായിരുന്നു തന്റെ രോഗ വിവരം പങ്കുവെച്ച് നടി സാമന്ത രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അപൂര്‍വ്വ രോഗമായ മയോസിറ്റിസിന് ചികിത്സയിലാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അസുഖത്തില്‍ നിന്നും മുക്തിനേടാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സധൈര്യം നേരിടാന്‍ തയ്യാറെടുക്കുകയാണെന്നും ആയിരുന്നു താരം കുറിപ്പിലൂടെ പങ്കുവെച്ചത്.

ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്തെത്തുകയാണ് മുന്‍ഭര്‍ത്താവിന്റെ പിതാവും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുമായ ചിരഞ്ജീവി. പ്രിയ സാം എന്ന് പറഞ്ഞു തുടങ്ങുന്ന അദ്ദേഹം നീ വളരെ കരുത്തയായ ഉള്‍ബലമുള്ള പെണ്‍കുട്ടിയാണെന്ന് പറയുന്നു.

''പ്രിയ സാം    നമ്മുടെ ജീവിതത്തിലേയ്ക്ക് ഒട്ടനവധി വെല്ലുവിളികള്‍ കടന്നുവന്നു. ഒരുപക്ഷേ അതെല്ലാം നമ്മുടെ സ്വയം കരുത്തിനെ തിരിച്ചറിയാന്‍ വേണ്ടിയുള്ളതാവാം. നീ വളരെ കരുത്തയായ പെണ്‍കുട്ടിയാണ്. ഈ പ്രതിസന്ധിയും വളരെ വേഗത്തില്‍ നിനക്ക് മറികടക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പാണ്. ധൈര്യത്തോടെ മുന്നേറാനുള്ള എല്ലാ ശക്തിയും നിനക്കുണ്ടാവട്ടെ'' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Chiranjeevi writes to Samantha Ruth Prabhu

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES