മീറ്റുവില്‍ തുറന്ന് പറച്ചില് നടത്തി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആളാണ് ഗായിക ചിന്മയി. പ്രശസ്ത സംഗീത സംവിധായകന് വൈരമുത്തുവിന് എതിരെ ആയിരുന്നു തുറന്ന് പറച്ചില്. ഈ വെളിപ്പെടുത്തലുകളുടെ പേരില്‍ തമിഴ് സിനിമാലോകത്ത് വലിയ പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ചിന്മയിക്കിപ്പോള്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്ക്കെതിരെരംഗത്തു വന്നതിന്റെ പേരില്‍ തൊഴിലവസരം വരെ തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സാരി ഉടുക്കാത്തതിന്റെ കാരണം പറഞ്ഞ് നടി രംഗത്തെത്തിയിരിക്കയാണ്.
തുറന്ന് പറച്ചിലുകള്‍ തുടരുമ്പോള്‍ സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് പറയുകയാണ് ചിന്മയിയിപ്പോള്. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുതിയ തലമുറയ്ക്ക് മാതൃകയാകണമെന്ന ഉപദേശത്തിന് മറുപടിയായാണ് നടി ഇക്കാര്യം അറിയിച്ചത്. താന്‍ സാരി ധരിക്കുകയാണെങ്കില്‍ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തി വൃത്തമിട്ട് അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും. അതിന് ശേഷം എന്റെ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് ആളുകള്‍ സന്ദേശങ്ങള്‍ അയക്കും. സാരിയുടുത്താലും ജീന്‍സിട്ടാലും എനിക്ക് ഇന്ത്യക്കാരിയായി ജീവിക്കാന്‍ കഴിയും സര് എന്ന് ചിന്മയി ട്വീറ്റ് ചെയ്യുന്നു.
സംഗീത രംഗത്ത് മാത്രമല്ല സിനിമയിലെ ഡബ്ബിങ് മേഖലയിലും ചിന്മയി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. നടന് രാധാരവിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായി തന്നെ ഡബ്ബിങ് മേഖലയില്‍ നിന്ന് പുറത്താക്കിയതും വാര്്ത്തയായിരുന്നു. രാധാരവിയാണ് ഡബ്ബിങ് യൂണിയന്റെ മേധാവി. എന്നാല്‍ ചിന്മയി സൗത്ത് ഇന്ത്യ ടെലിവിഷന്‍ ഡബ്ബിങ് യൂണിയനിലെ അംഗമല്ലെന്നും ഒരു കലാകാരിയായതുകൊണ്ടാണ് ഇത്രയും കാലം ഡബ്ബ് ചെയ്യാന്‍ അനുവദിച്ചതെന്നുമാണ് രാധാരവിയുടെ വാദം.