Latest News

ഗായകൻ നജീം അർഷാദിന് കുഞ്ഞ് പിറന്നു; ആൺ കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് യുവ ഗായകൻ; ആശംസകളറിയിച്ച് ആരാധകർ

Malayalilife
ഗായകൻ നജീം അർഷാദിന് കുഞ്ഞ് പിറന്നു; ആൺ കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് യുവ ഗായകൻ; ആശംസകളറിയിച്ച് ആരാധകർ

ഗായകൻ നജീം അർഷാദിന് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന സന്തോഷം നജീം അർഷാദ് ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. നജീമിനും ഭാര്യ തസ്നിക്കും ആൺകുഞ്ഞാണ് പിറന്നിരിക്കുന്നത്.ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്.

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച യുവ ഗായകൻ ആണ് നജീം അർഷാദ്.ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ഗാനരംഗത്ത് ശോഭിക്കുകയായിരുന്നു.

മിഷൻ 90 ഡെയ്സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടർ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാൻഡ്രം ലോഡ്ജ്, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ നജീം ഗാനങ്ങളാലപിച്ചു.

Read more topics: # Najim Arshad,# singer,# blessed,# with,# baby boy
Najim Arshad singer blessed with a baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക