Latest News

ചെന്നൈയില്‍ കനത്ത മഴ; നടന്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റും വെള്ളം കയറി

Malayalilife
 ചെന്നൈയില്‍ കനത്ത മഴ; നടന്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റും വെള്ളം കയറി

ചെന്നൈയില്‍ ശക്തമായ മഴ ആണ് പെയ്തുകൊണ്ടിരിക്കുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി തുടരുക ആണ്. വെള്ളപ്പൊക്കത്തില്‍ നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നു.

പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെള്ളം ഉയരാന്‍ കാരണമായത്. രജനീകാന്തിന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികള്‍ ആരംഭിച്ചു. 2023ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. 

ചെന്നൈയില്‍ കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. ദക്ഷിണ റെയില്‍വേ 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്.

Read more topics: # രജനികാന്ത്
Chennai Rains Rajinikanths house flooded

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES