തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടനാണ് രജനികാന്ത്. നടന്റെ ഏറ്റവും പുതിയ ചിത്രം കൂലിയുടെ തിരക്കുകളില്‍ ആണ് നടന്‍. ഓണ്‍ സ്‌ക്രീന്‍ പോലെത്തന്നെ നടന്റെ ഓഫ് സ്‌ക്രീന്‍ വിഡിയോകളും വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ രജനികാന്തിന്റെ എയര്‍പോര്‍ട്ട് ലുക്കും വിമാനത്തിനുള്ളില്‍ നിന്നുള്ള വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെന്നൈില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു രജനികാന്തും മകള്‍ ഐശ്വര്യയും. ഇക്കോണമി ക്ലാസിലായിരുന്നു ഇരുവരുടേയും യാത്ര. രജനികാന്ത് വിമാനത്തിന്റെ മുന്‍നിരയിലായിരുന്നു. 'തലൈവാ, താങ്കളുടെ മുഖമൊന്ന് കാണിക്കാമോ' എന്ന ആരാധകന്റെ ചോദ്യത്തില്‍, അദ്ദേഹം ഉടന്‍ തന്നെ എഴുന്നേറ്റ്, കൈവീശുകയും വിമാനത്തിനുള്ളിലെ എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
കൂലിയുടെ തെലുങ്ക് പതിപ്പിന്റെ പ്രൊമോഷനായി ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴുള്ള നടന്റെ ലുക്ക് പുറത്ത് വന്നിരുന്നു. പക്കാ രജനി സ്‌റ്റൈലില്‍ വേഗം നടന്ന് കാറിന്റെ അടുത്തേക്ക് പോകുകയാണ് വീഡിയോയില്‍ നടന്‍. തന്നെ കാത്തിരുന്ന ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും താരം മടികാണിച്ചില്ല
നടന്റെ ഏറ്റവും പുതിയ ചിത്രം കൂലിയുടെ തിരക്കുകളില്‍ ആണ് നടന്‍. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.
നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.