മലയാള സിനിമയിലെ നികതത്താന്‍ ആവാത്ത ഒരു വിടവ് തന്നെയായിരിക്കും ക്യാപ്റ്റന്‍ രാജു. ഒരുവില്ലന്‍ റോളുകളിലൂടെയാണ് ക്യാപ്റ്റന്‍ രാജു മലയാള സിനിമയുടെ ഭാഗമാകുന്നത്. പിന്നീട് സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, 'പവനായി 99.99' എന്ന സിനിമകള്‍ സംവിധാനം ചെയ്തു. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1981ല്‍ പുറത്തിറങ്ങിയ 'രക്ത'മാണ് ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷമിട്ടു. 2017 ല്‍ പുറത്തിറങ്ങിയ 'മാസ്റ്റര്‍പീസ്' ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
പത്തനം തിട്ടയിലെ ഓമല്ലൂരിലായിരുന്നു ജനനം. സൈനിക സേവനം പൂര്‍ത്തിയാക്കിയശേഷമാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകുംവഴി വിമാനത്തില്‍ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. തുടര്‍ന്ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അവിടെ ചികിത്സ ലഭ്യമാക്കുകയും പിന്നീട് കേരളത്തിലേക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുവരികയുമായിരുന്നു.
ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, മോര്‍ച്ചറി, അസുരന്‍, ചങ്ങാത്തം, പാസ്‌പോര്‍ട്ട്, കൂലി, തിരകള്‍, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരന്‍,ആഴി, ഭഗവാന്‍, ആവനാഴി, കരിമ്പിന്‍ പൂവിനക്കരെ, നിമിഷങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളന്‍, അഗ്‌നിദേവന്‍, ഉദയപുരം സുല്‍ത്താന്‍, കേരളവര്‍മ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങള്‍. 68 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിലെ മോര്‍ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.