Latest News

സിനിമ മോശമാണെങ്കില്‍ പുറത്ത് ഇറക്കാതിരിക്കാനുളള ചുമതല പൂര്‍ണ്ണമായും മോഹന്‍ലാലിനാണ്; നടനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് ഗൂഢാലോചനയാണെന്നു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി

Malayalilife
 സിനിമ മോശമാണെങ്കില്‍ പുറത്ത് ഇറക്കാതിരിക്കാനുളള ചുമതല പൂര്‍ണ്ണമായും മോഹന്‍ലാലിനാണ്; നടനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് ഗൂഢാലോചനയാണെന്നു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി

മോഹൻലാൽ-ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഓടിയനെതിരേ നടക്കുന്ന സൈബർ ആകമണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി.മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണെന്നും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും ചോറുണ്ണുന്നവന് മനസ്സിലാവുമെന്നും ഭാഗ്യലക്ഷ്മി തന്റെ കുറിപ്പിൽ പറയുന്നു.

തന്റെ സിനിമയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടി മഞ്ജു വാര്യർ പ്രതികരിക്കണമെന്ന് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. എന്നാൽ മഞ്ജു എന്തിനാണ് മറുപടി പറയുന്നതെന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഒടിയൻ ഒരു മോശം സിനിമയല്ലെന്നും മോഹൻലാൽ എന്ന മഹാനടന്റെ നല്ലൊരു സിനിമ തന്നെയാണ് ഒടിയൻ എന്നും ഭാ?ഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു. സിനിമ കാണാത്തവർ പോലും സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. നല്ല സിനിമയാണെങ്കിൽ വിജയിക്കുമെന്നും സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരും ഇവിടെയുണ്ട് എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ഒരു ഹർത്താൽ തകർക്കാനുള്ള അത്രയും ഫാൻസ് ഉള്ള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് 'ഒടിയൻ' എന്ന സിനിമ ഇറങ്ങിയ ദിവസം.നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉള്ള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോൾ തന്റെ സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുള്ള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്..

കാരണം അദ്ദേഹം ഈ സിനിമയുടെ നിർമ്മാതാവുകൂടിയാണ്..പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല.മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് 'ഒടിയൻ' എന്നാണ് എന്റെ അഭിപ്രായം.ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.

സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും.ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ?മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ?സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..

അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാര്യർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല...ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...

അതേസമയം കളക്ഷനിൽ ഒടിയൻ സർവ്വകാല റെക്കാർഡ് തീർത്തു. മോഹൻലാൽ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പർ സ്റ്റാർ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷൻ റെക്കോർഡാണ് പുറത്തു വരുന്നത്.ആദ്യ ദിവസം തന്നെ 33 കോടി രൂപയാണ് കളക്ഷൻ നേടിയത്.സമൂഹമാധ്യമങ്ങളിൽ ഒടിയൻ സിനിമയ്ക്കെതിരെയും തനിക്കെതിരെയും സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്നും നേരത്തെ അറിയാമായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.

Bhagyalekshmi Facebook post about Odiyan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES