നടി അഞ്ജലിയെ സ്റ്റേജില്‍ വെച്ച് ബാലയ്യ എന്ന് വിളിക്കുന്ന നടന് നന്ദമുരി ബാലകൃഷ്ണ പിടിച്ചു തള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ നടി അഞ്ജലി തന്നെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ബാലയ്യ, അഞ്ജലി, നേഹ ഷെട്ടി, വിശാഖ് സെന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഗാങ്ങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് സംഭവമുണ്ടാകുന്നത്. സ്റ്റേജില്‍ വെച്ച് ബാലയ്യ നടിയോട് മാറി നില്ക്കാന് ആവശ്യപ്പെട്ടു. എന്നാല്‍ നടി മാറി നില്‍ക്കാത്തതിനെ തുടര്‍ന്ന് ബാലയ്യ നടിയെ പിടിച്ച് തള്ളുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയായിരുന്നു. പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയ അഞ്ജലി പറയുന്നത്, താനുംബാലയ്യയും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടെന്നും ഇരുവരും ഏറെ ബഹുമാനിക്കുന്നവരാണ് എന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ നടിക്കെതിരെയും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. അഞ്ജലി ബാലയ്യയ്ക്ക് അടുത്തായിരുന്നു ഇരുന്നിരുന്നത്. നേഹയ്ക്കൊപ്പം വേദിയിലേക്ക് പോകാനായി എഴുന്നേല്ക്കുമ്പോള് അഞ്ജലിയുടെ പിറകില്‍ ചെറുതായി അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അഞ്ജലി അവിടെ നിന്ന് പുഞ്ചിരിച്ചുകൊണ്ടാണ് സ്റ്റേജിലേക്ക് നടന്നു നീങ്ങുന്നത്. എന്നാല്‍ ഈ വീഡിയോ ആദ്യം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഇത് വൈറല്‍ ആവുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി പ്രൊഡ്യൂസര്‍ നാഗവംശി രംഗത്തെത്തി. ഇതെന്താണെന്നായിരുന്നു അേേദ്ദഹം ചോദിച്ചത്. ഇത് ബാലയ്യ എന്തു ചെയ്തു എന്നുള്ളത് അഞ്ജലി ആ പ്രശ്നത്തെ എങ്ങനെ എടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നാണ് നാഗവംശി പറയുന്നത്. അതിന് പുറമെ ബാലയ്യ ലഹരി ഉപയോഗിച്ചുകൊണ്ടാണ് പരിപാടിക്ക് പങ്കെടുത്തതെന്ന ചോദ്യവും ഉയര്‍ന്നു. ഒരു ചെറിയ വെള്ളക്കുപ്പിയില്‍ മരുന്നോ മറ്റോ ഉണ്ടായിരുന്നു. അതിനടത്തായിരുന്നു ബാലയ്യ ഇരുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് അങ്ങനെ ഒരു വിവാദവും ഉയര്‍ന്നത്. അതേസമയം കടുത്ത മദ്യപാനിയാണെന്നും എപ്പോഴും ബാഗില്‍ വെള്ളം കരുതുമെന്നും ബാലയ്യയുടെ മരുമകന് ത്നെ തുറന്നു പറഞ്ഞിരുന്നു.