Latest News

തിരക്കഥയുടെ കാര്യത്തില്‍ നിര്‍ബന്ധമില്ല; മഹാഭാരതം പോലുള്ള വലിയ കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നത് തന്റെ കടമയെന്ന് ബിആര്‍ ഷെട്ടി; മോഹന്‍ലാലിനെ കൈവിട്ട് പ്രവാസി വ്യവസായി അമീര്‍ഖാനൊപ്പം ചേരുമോ? ശ്രീകുമാര്‍ മേനോന്റെ സ്വപ്ന പദ്ധതിയില്‍ നിന്നും നിര്‍മ്മാതാവ് പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; 'രണ്ടാമൂഴം' വീണ്ടും പ്രതിസന്ധിയിലേക്ക്

Malayalilife
തിരക്കഥയുടെ കാര്യത്തില്‍ നിര്‍ബന്ധമില്ല; മഹാഭാരതം പോലുള്ള വലിയ കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നത് തന്റെ കടമയെന്ന് ബിആര്‍ ഷെട്ടി; മോഹന്‍ലാലിനെ കൈവിട്ട് പ്രവാസി വ്യവസായി അമീര്‍ഖാനൊപ്പം ചേരുമോ? ശ്രീകുമാര്‍ മേനോന്റെ സ്വപ്ന പദ്ധതിയില്‍ നിന്നും നിര്‍മ്മാതാവ് പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; 'രണ്ടാമൂഴം' വീണ്ടും പ്രതിസന്ധിയിലേക്ക്

ദുബായ്: മഹാഭാരതം ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രം നിര്‍മ്മിക്കുമെന്നും തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും പ്രവാസി വ്യവസായി ബിആര്‍ ഷെട്ടി. ചലച്ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് തനിക്ക് അറിവില്ല, തിരക്കഥ ആരുടേതാണ് എന്നുള്ളത് എന്റെ വിഷയമല്ല മഹാഭാരതം പോലുള്ള വലിയ ചിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബി ആര്‍ ഷെട്ടി പറഞ്ഞു.

ഇത് ചെയ്യാന്‍ കഴിയുന്ന നിരവധി പേരുണ്ട്. എംടി വാസുദേവന്‍ നായര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല, തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് നിര്‍ബന്ധങ്ങളില്ല' മഹാഭാരതം പോലുള്ള വലിയ കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയാണ്. മഹാഭാരതത്തെ സിനിമയിലൂടെ വരും തലമുറയ്ക്ക് വേണ്ടി ചരിത്രമാക്കി വെക്കണം എന്നതാണ് തന്റെ സ്വപ്നമെന്നും ആ സ്വപ്ന പദ്ധതിയില്‍ നിന്ന് മാറിയിട്ടില്ലെന്നും ബി ആര്‍ ഷെട്ടി പറഞ്ഞു.

'മഹാഭാരതം' ഇതിവൃത്തമാക്കി എം ടി. വാസുദേവന്‍ നായര്‍ രചിച്ച 'രണ്ടാമൂഴം' നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ ചെലവില്‍ മലയാളത്തില്‍ 'രണ്ടാമൂഴം' എന്ന പേരിലും മറ്റു ഭാഷകളില്‍ 'മഹാഭാരത ദ മൂവീ' എന്ന പേരിലും ചലച്ചിത്രം നിര്‍മ്മിക്കാനാണ് അണിയറയില്‍ ആസൂത്രണം നടത്തിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത് നീണ്ടു പോയതിനെ തുടര്‍ന്ന് എംടി തിരിക്കഥ തിരികെ ചോദിക്കുകയായിരുന്നു. ഇത് വിവാദമായിരുന്നു. സാഹചര്യത്തിലാണ് ബി ആര്‍ ഷെട്ടിയുടെ പ്രതികരണം.

അതിനിടെ രണ്ടാമൂഴം നടക്കും എന്ന് അവകാശപ്പെട്ട് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഷെട്ടിയുടെ പ്രതികരണമെത്തുന്നത്. ഏതായാലും മഹാഭാരതം ഷെട്ടി ഇറക്കുമെന്ന സൂചനയാണ് വാക്കുകളില്‍ ഉള്ളത്. എന്നാല്‍ ഇതിന്റെ സംവിധായകന്‍ ആരായിരിക്കുമെന്ന് ഷെട്ടി പറയുന്നതുമില്ല.

'രണ്ടാമൂഴം' സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജൂലൈയില്‍ ആരംഭിക്കുമെന്ന് ഷെട്ടി തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചിത്രം 2019 ല്‍ തുടങ്ങുമെന്ന വിവരം ബി.ആര്‍.ഷെട്ടി അറിയിച്ചത്. ആയിരം കോടി ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് രണ്ടാമൂഴം ഒരുങ്ങുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ പ്ലാന്‍ ചെയ്തത്. ഇതാണ് എംടി കേസ് കൊടുത്തതോടെ അവതാളത്തിലാകുന്നത്.

മഹാഭാരത കഥ അമീര്‍ഖാന്‍ സിനിമായാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എംടിയുടെ രണ്ടാമൂഴം മഹാഭാരത കഥ പറയുന്നത് ഭീമന്റെ കണ്ണിലൂടെയാണ്. ഇത് തീര്‍ത്തും വ്യത്യസ്തമാണ്. എന്നാല്‍ മഹാഭാരത കഥയുമായി മറ്റൊരു സിനിമയെത്തിയാല്‍ രണ്ടാമൂഴം അപ്രസക്തമാകും. ആയിരം കോടിയാണ് രണ്ടാമൂഴത്തിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. അമീര്‍ ഖാന്റെ മഹാഭാരമെത്തിയാല്‍ പിന്നെ രണ്ടാമൂഴത്തിന്റെ വിപണി സാധ്യത ഇടിയും. ഇതിനൊപ്പമാണ് എംടിയുടെ പിന്‍വാങ്ങല്‍. ഇതോടെ ഹിന്ദിയില്‍ ഒരുങ്ങുന്ന മറ്റേതെങ്കിലും സിനിമയ്ക്ക് ഷെട്ടി പണം മുടക്കാനും സാധ്യതയുണ്ട്. മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴമെന്നത് എത്രത്തോളം പ്രായോഗികമാണെന്ന സംശയം സിനിമാ ലോകവും ചര്‍ച്ചയാക്കിയിരുന്നു.

ആയിരം കോടി മുതല്‍മുടക്കില്‍ ഇറങ്ങുന്ന ചിത്രത്തെ വിജയത്തിലെത്തിക്കാന്‍ ലാലിന് കഴിയുമോ എന്നതാണ് ഉയര്‍ന്ന ചോദ്യം. ഇതിനൊപ്പമാണ് അമീര്‍ ഖാനെ പോലൊരു ബിഗ് സൂപ്പര്‍ സ്റ്റാറും മഹാഭാരതത്തെ പറ്റി ചിന്തിക്കുന്നുവെന്ന വാര്‍ത്ത എത്തിയത്.

Read more topics: # BR Shetty,# Randamoozham
BR Shetty on Randamoozham and Mahabharatham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES