മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ അഗസ്റ്റിന്‍.
നൂറിലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ അസ്റ്റിന്റിന്റെ മകള്‍ കൂടിയായ ആന്‍ ആദ്യത്തെ ചിത്രമായ എല്‍സമ്മ എന്ന ആണ്‍ക്കുട്ടിയിലൂടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞു.ഒരിടയ്ക്ക് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ആ ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുവാന്‍ ഒരുങ്ങുകയാണ് താരം. സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്നുണ്ട് ആന്‍.
സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ നടിയാണ് ആന്‍. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. കുതിര സവാരിക്ക് ഇടയില്‍ താരം പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. കുതിരയെ ഓമനിക്കുന്ന ചിത്രങ്ങളും ഈ കൂട്ടത്തില്‍ ഉണ്ട്.
സിനിമാഭിനയത്തില്‍ നിന്ന് കുറച്ചുനാളുകളായി വിട്ടു നില്‍ക്കുന്ന ആന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ആനാണ്. ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുരാജ്, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.