ചുരുങ്ങിയ കാലയളവിനുളളില്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ഇപ്പോളിതാ നീണ്ട ഇടവേളയ്ക്ക് ശേഷം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ നായകനാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നത്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ' ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.കൈലാഷ്, ജനാര്‍ദ്ദനന്‍, ദേവി അജിത്ത്, സ്വാസിക, നീന കുറുപ്പ്, ബേബി അലൈന ഫിദല്‍, മനോഹരി ജോയ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം- അഴകപ്പന്‍, സംഗീതം- ഔസേപ്പച്ചന്‍, എഡിറ്റിംഗ്- അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ്- റഹിം കൊടുങ്ങലൂര്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേഷ് മൈനാഗപ്പളളി, അസോസിയേറ്റ് ഡയറക്ടര്‍- ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ കൂത്തുപറമ്പ്, പിആര്‍ സുമേരന്‍.