ആര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അശ്വതി തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയൊരാള്‍ക്ക് നല്കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. അശ്ലീല കമന്റ് അശ്വതി പങ്കുവച്ച തന്റെ ചിത്രത്തിനായിരുന്നു ലഭിച്ചത്. ഇയാള്‍ കമന്റില്‍ മാറിടത്തെയായിരുന്നു പരാമര്‍ശിച്ചത്. എന്നാല്‍ ഉടനെ തന്നെ അശ്വതി കമന്റിന് കിടിലം മറുപടിയുമായി എത്തിയത്.
സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന് ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്കിയ മറുപടി. ഇതിന് പിന്തുണയുമായി നിരവധി പേര് എത്തിയിട്ടുണ്ട്. കമന്റുകളിലൂടെ നിരവധി പേര് പിന്തുണയുമായി എത്തിയിട്ടുണ്ട്.
അശ്വതിയ്ക്ക് പിന്തുണയുമായി നടി രചന നാരായണന്‍കുട്ടിയും എത്തിയിട്ടുണ്ട്. രചന അശ്വതിയുടെ മറുപടിയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു പിന്തുണ നല്‍കിയത്. അശ്വതിയുടെ മറുപടിയെ കുറിച്ച് രചന നാരായണന്‍കുട്ടി ഏറ്റവും മികച്ച മറുപടിയെന്നായിരുന്നു പറഞ്ഞത്. ഇതുപോലുള്ളവര്‍ക്ക് ഇതുതന്നെയാണ് മറുപടി നല്‍കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.