മേരാ നാം ഷാജിയുടെ വിശേഷങ്ങളുമായി ലൈവിലെത്തിയ ആസിഫിനോട് ആരാധകന്റെ ചോദ്യം; താരം നല്‍കിയ കിടിലം മറുപടി    

Malayalilife
topbanner
മേരാ നാം ഷാജിയുടെ വിശേഷങ്ങളുമായി ലൈവിലെത്തിയ ആസിഫിനോട് ആരാധകന്റെ ചോദ്യം; താരം നല്‍കിയ കിടിലം മറുപടി    


മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ലൂസിഫര്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. താരങ്ങളും ആരാധകരുമൊക്ക മോഹന്‍ലാല്‍ എന്ന നടനെയും പൃഥ്വിരാജ് എന്ന സംവിധായകനെയും മനസ്സില്‍ ഏറ്റിക്കഴിഞ്ഞിരിക്കയാണ്.സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഏറെ കഷ്ടപ്പെട്ടിരുന്നു. മൂന്നു വര്‍ഷത്തെ കഠിനാധ്വാനമാണ് ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തിയതോടെ സഫലമായത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവിനെക്കുറിച്ചും സിനിമയെക്കുറിച്ചും മോഹന്‍ലാലും മഞ്ജുവാര്യരും ഉള്‍പ്പെടെയുളള സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും പറഞ്ഞിരുന്നു. ആ കഠിനാധ്വാനവും ആത്മ സമര്‍പ്പണവും ശരിവയ്ക്കുന്നതായിരുന്നു ചിത്രവും. സിനിമയിലെ പ്രവര്‍ത്തകരും താരങ്ങളുമൊക്കെ ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു. എല്ലാവരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ തനിക്ക് ചിത്രം കാണാന്‍ പറ്റാത്തതിനെക്കുറിച്ചാണ് ആസിഫലി വെളിപ്പെടുത്തിയിരിക്കുന്നത്. മേരാം നാം ഷാജി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി താരം ഫെയ്‌സബുക്ക് ലൈവിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ മാഹിയില്‍ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. ലൈവില്‍ എത്തിയ താരത്തോട് ലൂസിഫര്‍ കണ്ടോ എന്ന് ഒരു ആരാധകന്‍ ചോദിച്ചു അതിനു മറുപടിയായിട്ടാണ് ആസിഫ് തനിക്ക് ടിക്കറ്റ് കിട്ടിയില്ല എന്നു പറഞ്ഞത്. 

നാദിര്‍ഷയുടെ കൂടെ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയുമായാണ് ഇത്തവണ തങ്ങള്‍ വരുന്നത്. ലൂസിഫര്‍ വന്‍വിജയത്തിലേക്ക് കുതിക്കുകയാണ്. മധുരരാജ റിലീസിങ്ങിനൊരുങ്ങുന്നു. മേരാനാം ഷാജിയും ഇത്തവണത്തെ അവധിക്കാലം ആഘോഷിക്കുന്നതിനായി എത്തുന്നുണ്ട്. ആദമിനും ഇപ്പോള്‍ വെക്കേഷനാണ്. അണ്ടര്‍വേള്‍ഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തങ്ങളും ഹോളിഡേ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ആസിഫ് അലി പറഞ്ഞിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ബിജു മേനോനൊപ്പം അഭിനയിച്ച സിനിമ കൂടിയാണ് മേരാനാം ഷാജിയെന്നും ചാക്കോച്ചന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് താന്‍ പൊളിച്ചിരിക്കുകയാണെന്നും താരം പറയുന്നു. ശ്രീനിവാസനും സിനിമയിലുണ്ട്. കൊച്ചി ഷാജിയുടെ കൂടെ ഫുള്‍ടൈം കൂടെയുണ്ട്. ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന ബൈജുവിനും പ്രധാനപ്പെട്ട റോളാണ് നല്‍കിയിട്ടുള്ളത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആസിഫ് അലിുയുടെ ലൈവ് വീഡിയോ കാണാം.

Asif Ali about Lucifer movie in facebook live

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES