ഗോസിപ്പ് കോളങ്ങളുടെയും പാപ്പരാസികളുടെയും ആകാക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്ക അറോറയും അർജ്ജുൻ കപൂറും വിവാഹിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ട് കുറച്ച് നാളായി.2016-ൽ അർബാസ് ഖാനുമായി വിവാഹമോചിതയായ മലൈക്ക അന്നു മുതൽ അർജ്ജുൻ കപൂറുമായി ലിവിങ് റിലേഷനിലാണെന്ന് വാർത്തകൾ പരന്നിരുന്നു. അർജ്ജുനുമായുള്ള മലൈക്കയുടെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇപ്പോളിതാ പുറത്ത് വരുന്ന അഭ്യൂഹങ്ങൾക്ക് അർജ്ജുൻ മറുപടി പറയുകയാണ്
അടുത്തൊന്നും വിവാഹമില്ലെന്നാണ് അർജ്ജുൻ പറയുന്നത്. ഇപ്പോഴൊന്നും വിവാഹമില്ല, വിവാഹിതനാകുകയാണെങ്കിൽ അതിനെക്കുറിച്ച് പറയും, അതുമറച്ചുവയ്ക്കില്ല. ഇപ്പോൾ ഞാൻ ജോലിയിലാണ്. ലോകം എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും അർജ്ജുൻ പറയുന്നു.
സിപ്പ് കോളങ്ങളുടെയും പാപ്പരാസികളുടെയും ആകാക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്ക അറോറയും അർജ്ജുൻ കപൂറും വിവാഹിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ട് കുറച്ച് നാളായി.2016-ൽ അർബാസ് ഖാനുമായി വിവാഹമോചിതയായ മലൈക്ക അന്നു മുതൽ അർജ്ജുൻ കപൂറുമായി ലിവിങ് റിലേഷനിലാണെന്ന് വാർത്തകൾ പരന്നിരുന്നു. അർജ്ജുനുമായുള്ള മലൈക്കയുടെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇപ്പോളിതാ പുറത്ത് വരുന്ന അഭ്യൂഹങ്ങൾക്ക് അർജ്ജുൻ മറുപടി പറയുകയാണ്
അടുത്തൊന്നും വിവാഹമില്ലെന്നാണ് അർജ്ജുൻ പറയുന്നത്. ഇപ്പോഴൊന്നും വിവാഹമില്ല, വിവാഹിതനാകുകയാണെങ്കിൽ അതിനെക്കുറിച്ച് പറയും, അതുമറച്ചുവയ്ക്കില്ല. ഇപ്പോൾ ഞാൻ ജോലിയിലാണ്. ലോകം എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും അർജ്ജുൻ പറയുന്നു.
മാധ്യമങ്ങൾ പലപ്പോഴും എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലർ വളരെ ബഹുമാനത്തോടെ ചോദിക്കുമ്പോൾ മറ്റ് ചിലർ പ്രകോപനമുണ്ടാക്കാനായി ചോദിക്കും. എന്നാൽ തന്റെ വ്യക്തി ജീവിതം സമൂഹമാധ്യമങ്ങളിൽ ആളുകൾ ട്രോളുന്നതും അതിനെക്കുറിച്ച് കമന്റ് ചെയ്യുന്നതും ബഹുമാനത്തോടെയാണ് കാണുന്നത്. ഞാൻ അതിനെ അംഗീകരിക്കുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാറില്ല. വർഷങ്ങൾക്ക് മുമ്പാണെങ്കിൽ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാൽ ഇപ്പോളങ്ങനെയല്ലെന്നും അർജ്ജുൻ കപൂർ പറയുന്നു.