Latest News

അന്‍ഷൂലയെ അപമാനിക്കുന്ന തരത്തില്‍ ട്രോളുകളും ബലാത്സംഗ ഭീഷണികളും; സഹോദരിയെ അപമാനിച്ചവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

Malayalilife
അന്‍ഷൂലയെ അപമാനിക്കുന്ന തരത്തില്‍ ട്രോളുകളും ബലാത്സംഗ ഭീഷണികളും; സഹോദരിയെ അപമാനിച്ചവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

വിവാഹവാര്‍ത്തയെ കുറിച്ച് ഗോസിപ്പുകളില്‍ അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു അര്‍ജുന്‍ കപൂര്‍. ബോളിവുഡിലെ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ അര്‍ജുന്‍ തന്റെ ബന്ധങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന വ്യക്തി കൂടിയാണ്. നടി ശ്രീദേവി മരിക്കുന്നതു വരെ അര്‍ധ സഹോദരിയുമായി യാതൊരു ബന്ധവും പുലര്‍ത്താതിരുന്ന അര്‍ജുന്‍ ശ്രീദേവിയുടെ മരണശേഷം ജാന്‍വി കപൂറിനെയും ഖുശി കപൂറിനെയും സ്വന്തം സഹോദരങ്ങളായി അംഗീകരിച്ചതും ചേര്‍ത്തുപിടിച്ചതും വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

സഹോദരി അന്‍ഷൂലയ്‌ക്കെതിരെ ഉയരുന്ന ബലാത്സംഗ ഭീഷണിക്കും ട്രോളുകള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് അര്‍ജുന്‍ കപൂറും സഹോദരി ജാന്‍വി കപൂറും രംഗത്തെത്തിയിരുക്കുകയാണ് ഇപ്പോള്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് പ്രതിഷേധത്തിന്  ആധാരമായ സംഭവം നടന്നത്. കോഫി വിത്ത് കരണില്‍ ജാന്‍വി കപൂറിനൊപ്പം അര്‍ജുന്‍ കപൂറും പങ്കെടുത്തിരുന്നു. ഷോയിലെ ഗെയിമിന്റെ ഭാഗമായി ജാന്‍വി ഏതെങ്കിലും ബന്ധുവിനെ വിളിച്ച് 'ഹേയ് കരണ്‍ വാട്ട്സപ്പ്' എന്ന് പറയിപ്പിക്കണമായിരുന്നു. അന്‍ഷൂലയെയാണ് ജാന്‍വി വിളിച്ചത്, എന്നാല്‍ ഒന്നും പറയരുതെന്നും ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യണമെന്നും അര്‍ജുന്‍ അന്‍ഷൂലയോട് ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ അന്‍ഷൂല ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ചിലരെ ഇക്കാര്യം വല്ലാതെ ചൊടിപ്പിച്ചു. അന്‍ഷൂല ജാന്‍വിയെ സഹായിക്കാത്തത് മോശമായെന്നാണ് ഇവരുടെ പക്ഷം. അന്‍ഷൂലയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും ബലാത്സംഗ ഭീഷണികളുമാണ് ട്രോളുകളായി പുറത്തുവരുന്നത്.

ഇതാദ്യമായിട്ടല്ല സഹോദരിമാര്‍ക്ക് എതിരെ മോശം പ്രതികരണങ്ങള്‍ വന്നാല്‍ അര്‍ജുന്‍ ഇടപെടുന്നത്. നേരത്തേ ധടക്ക് റിലീസ് ചെയ്യുന്ന സമയത്ത് ജാന്‍വിക്കെതിരെ ട്രോളുകള്‍ വന്നപ്പോഴും അര്‍ജുന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് അര്‍ജുനും അന്‍ഷൂലയും. ബോണി കപൂറിന്റെയും ശ്രീദേവിയുടെ മക്കളാണ് ജാന്‍വിയും ഖുഷിയും. അകന്നു കഴിഞ്ഞിരുന്ന ഇവര്‍ ശ്രീദേവിയുടെ മരണത്തോടെ തകര്‍ന്ന ജാന്‍വിക്കും ഖുഷിക്കും താങ്ങായി എത്തുകയായിരുന്നു.

Read more topics: # arjun kapoor,# anshula,# troll,# controversy
arjun kapoor,anshula,troll,controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES