ബാഹുബലി എന്ന ചിത്രത്തിലൂടെ എല്ലാ ഭാഷകളിലുമുള്ള സിനിമ പ്രേമികളുടെ ഇഷ്ട താര ജോഡികളായി മാറിയവരാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ബാഹുബലിയിലെ ജോഡികള്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടേയും ആഗ്രഹം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയ ഇരുവരുടേയും പെരുമാറ്റത്തില്‍ നിന്നും ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യുഹങ്ങളഅ# ഉണ്ടായിരുന്നു. ഒരൊറ്റ ചിത്രത്തിലൂടെ തമിഴകത്തെ പ്രണയ ജോഡികളായി ഇരുവരും മാറിയിരുന്നു. എന്നാല്‍ തങ്ങളുടെ പേരില്‍ വരുന്ന ഗോസിപ്പുകള്‍ക്ക് തങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നായിരുന്നു ഇരുവരുടേയും പ്രതികരണം. ബാഹുബലിക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
ഇപ്പോള്‍ ഒരു നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. പ്രഭാസ് 20 എന്നാണ് ചിത്രത്തിന് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിലെ നായികയായി പൂജാ ഹെഗ്‌ഡെയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ അനുഷ്‌ക ഷെട്ടി ചിത്രത്തിലെ നായികയായി എത്തുമെന്നാണ് വിവരം. ശക്തമായ കഥാപാത്രമായതിനാല്‍ അനുഷ്‌ക തന്നെയാണ് ഈ റോള്‍ ചെയ്യാന്‍ അനുയോജ്യ എന്ന അഭിപ്രായത്തെത്തുടര്‍ന്നാണ് അത്തരത്തിലൊരു മാറ്റമുണ്ടായതെന്നാണ് സൂചന.