Latest News

നസ്രിയ ചിത്രം അണ്ടേ സുന്ദരാനികി ട്രയ്ലര്‍ എത്തി; തെലുങ്ക് സൂപ്പര്‍ താരം നാനിക്കൊപ്പമുള്ള നടിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകര്‍

Malayalilife
 നസ്രിയ ചിത്രം അണ്ടേ സുന്ദരാനികി ട്രയ്ലര്‍ എത്തി; തെലുങ്ക് സൂപ്പര്‍ താരം നാനിക്കൊപ്പമുള്ള നടിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ടേ സുന്ദരാനികി'. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ നായികയായി എത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നസ്രിയയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രം ജൂണ്‍ 10നാണ് തിയേറ്ററുകളില്‍ എ്ത്തുന്നത്.

സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. സുന്ദര്‍ കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോള്‍മേറ്റ് ആയി സുന്ദര്‍ കാണുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
 
നേരത്തെ പുറത്ത് വന്ന അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. 

ട്രയ്ലറിന് വന്‍ സ്വികാര്യതയാണ് സാമുഹിക മാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.2020 ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

Ante Sundaraniki Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES