Latest News

ഒരു നടന്‍ എന്ന നിലയിന്റെ തന്റെ ഇമേജ് ഞാന്‍ മറന്നു;ആ സിനിമ പരാജയപ്പെട്ടതിന്റെ  കാരണം ഞാന്‍ തന്നെ; നസ്രിയയ്‌ക്കൊപ്പമുള്ള സിനിമ പരാജയപ്പെട്ടതില്‍ നടന്‍ നാനിയുടെ വെളിപ്പെടുത്തല്‍

Malayalilife
 ഒരു നടന്‍ എന്ന നിലയിന്റെ തന്റെ ഇമേജ് ഞാന്‍ മറന്നു;ആ സിനിമ പരാജയപ്പെട്ടതിന്റെ  കാരണം ഞാന്‍ തന്നെ; നസ്രിയയ്‌ക്കൊപ്പമുള്ള സിനിമ പരാജയപ്പെട്ടതില്‍ നടന്‍ നാനിയുടെ വെളിപ്പെടുത്തല്‍

നാനിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അണ്ടേ സുന്ദരാനികി. സംവിധാനം നിര്‍വഹിച്ചത് വിവേക അത്രേയയാണ്. അണ്ടേ സുന്ദരാനികി വലിയ വിജയമായിരുന്നില്ല. എന്തുകൊണ്ടാണ് അണ്ടേ സുന്ദരാനികി പരാജയപ്പെട്ടതെന്ന് പറയുകയാണ് നാനി.

സിനിമ പരാജയപ്പെടാന്‍ പ്രധാന കാരണം താന്‍ ആണെന്ന് നടന്‍ നാനി വ്യക്തമാക്കുന്നു. വിവേകിനോടും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമാ പ്രേമി എന്ന നിലയില്‍ കഥയില്‍ ഞാന്‍ ആവേശഭരിതനായി. പക്ഷേ ഒരു നടന്‍ എന്ന നിലയിന്റെ തന്റെ ഇമേജ് ഞാന്‍ മറക്കുകയും ചെയ്തു. ആ ആശയം എന്നിലെ ഒരു സിനിമാ ആസ്വാദകന്‍ ഇഷ്ടപ്പെട്ടു. അത് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. 

എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് താര സിനിമയായിട്ട് ആയിരുന്നു. കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല. എന്നാല്‍  പരാജയമായെങ്കിലും അണ്ടേ സുന്ദരാനികി സിനിമ ചെയ്തതില്‍ അഭിമാനിക്കുന്നുവെന്നും നാനി വ്യക്തമാക്കുന്നു.

2022 ല്‍ നാനിയെ നായകനാക്കി വിവേക് അത്രേയ സംവിധാനം ചെയ്ത ചിത്രമാണ് അണ്ടേ സുന്ദരാനികി. നസ്രിയ ആയിരുന്നു ചിത്രത്തില്‍ നാനിയുടെ നായികയായെത്തിയത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് തിയറ്ററില്‍ വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. 

സരിപോദ സനിവാരം ആണ് നാനിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിവേക് അത്രേയയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ മാസം 29 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

actor nani says about sundaraniki

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES