Latest News

മഞ്ഞു പോലൊരു പെണ്‍കുട്ടിയിലെ നായികയുടെ മാറ്റം കണ്ടോ..? പഴയ 16കാരിക്ക് ഇപ്പോള്‍ പ്രായം 31

Malayalilife
മഞ്ഞു പോലൊരു പെണ്‍കുട്ടിയിലെ  നായികയുടെ മാറ്റം കണ്ടോ..? പഴയ 16കാരിക്ക് ഇപ്പോള്‍ പ്രായം 31

മല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് അമൃത പ്രകാശ്. പേരു കേട്ടാല്‍ മലയാളിയെന്ന് തോന്നുമെങ്കിലും അമൃത രാജസ്ഥാന്‍ സ്വദേശിനിയാണ്. നാലാം വയസില്‍ ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചാണ് അമൃത തുടക്കമിട്ടത്. മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെ ഏറെ ശ്രദ്ധ നേടിയ അമൃതയ്ക്ക് ഇപ്പോള്‍ പ്രായം 31 ആയി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ മലയാളി ആരാധകരെ അമ്പരപ്പിക്കുന്നത്.

2004ല്‍ പുറത്തിറങ്ങിയ കമല്‍ സിനിമയിലായിരുന്നു അമൃത മലയാളത്തില്‍ തുടക്കം കുറിച്ചത്. ഇതിന് മുമ്പും പിമ്പും ചില ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്‌സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലാണ് ശ്രദ്ധേയവേഷം അമൃതയ്ക്ക് ലഭിച്ചത്.

പക്ഷേ പരസ്യചിത്രങ്ങളില്‍ അമൃത തിളങ്ങി .50ല്‍ അധികം പരസ്യങ്ങളില്‍ അമൃത മോഡലായി. ഒരു ചെരുപ്പു കമ്പനിയുടെ പരസ്യത്തിലൂടെയാണ് അമൃത കേരളത്തില് എത്തുന്നതും ഒടുവില് മഞ്ഞുപോലൊരു പെണ്കുട്ടിയില് അഭിനയിക്കുന്നതും.  കമല് സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്കുട്ടി എന്ന സിനിമയിലെ നിധി എന്ന കഥാപാത്രത്തിലൂടെ അമൃത ശ്രദ്ധനേടി. 2004 ല്‍ പുറത്തിറങ്ങിയ ചിത്രത്തില് അമൃതയ്ക്ക് പുറമെ ഭാനു പ്രിയ, ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, ജയകൃഷ്ണന് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില് എത്തിയത്. കലാപ്രതിഭയായിരുന്ന ജയകൃഷ്ണന്റെയും ആദ്യ മലയാള ചിത്രം ഇതായിരുന്നു. ജയകൃഷ്ണനെയും പിന്നീട് അധികം മലയാളത്തില്‍ കണ്ടില്ല.

സിനിമകള്‍ അധികം തുണയ്ക്കാത്തതോടെ സിനിമ വിട്ട് മിനിസ്‌ക്രീനില് ചുവടുറപ്പിച്ചിരിക്കുകയാണ് അമൃത. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ്. രാജസ്ഥാന്‍കാരിയെങ്കിലും കുടുംബത്തോടൊപ്പം മുംബൈയിലാണ് അമൃതയിപ്പോള്‍ താമസിക്കുന്നത്. 31 വയസായ താരം ഇതുവരെയും വിവാഹത്തെകുറിച്ചും ചിന്തിച്ചിട്ടില്ല.

 

Amrutha prakash manjupoloru penkutty movie actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES