Latest News

മോഹന്‍ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയോട് തമ്പി കണ്ണന്താനം പറഞ്ഞത് ; നീ വന്നാല്‍ മതി , നിനക്ക് ചെയ്യാന്‍ പറ്റും

Malayalilife
മോഹന്‍ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയോട് തമ്പി കണ്ണന്താനം പറഞ്ഞത് ;  നീ വന്നാല്‍ മതി , നിനക്ക് ചെയ്യാന്‍ പറ്റും

മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കി മാറ്റിയ ചിത്രമായിരുന്നു 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ വിന്‍സന്റ് ഗോമസായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അഡ്വ. ആന്‍സിയെ അവതരിപ്പിച്ച് കൈയടി നേടിയത് നടി അംബികയായിരുന്നു. അന്ന് സൂപ്പര്‍ താര പരിവേഷമൊന്നുമില്ലാതിരുന്ന ലാലിനക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അംബിക.

തമ്പിച്ചായന്റെ മരണവാര്‍ത്ത വിശ്വാസിക്കാനായില്ല. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം -അംബിക പ്രതികരിച്ചു.

രാജാവിന്റെ മകനിലെ നാന്‍സിയാവാന്‍ തമ്പിച്ചായന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ തമിഴ് സിനിമകളില്‍ തിരക്കിലായിരുന്നു. എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് നീ വന്ന് അഭിനയിക്കണം എന്നു പറഞ്ഞു. അത്രയും ദിവസത്തെ ഡേറ്റ് കിട്ടില്ല എന്നതായിരുന്നു എന്റെ പ്രശ്‌നം. ഞാന്‍ ആ അസൗകര്യം പറഞ്ഞപ്പോള്‍,നിനക്ക് പറ്റും, നീ വന്നാല്‍ മതി. നിന്റെ സമയം പോലെ നമുക്ക് ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീര്‍ക്കാം, അതു നിനക്കു പറ്റില്ലേ?എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെയാണ് മലയാള സിനിമയില്‍ എല്ലാരും സംസാരിക്കുന്ന ചരിത്ര സിനിമയുടെ ഭാഗമാകാന്‍ എനിക്കു സാധിച്ചത്. എന്നെ തിരക്കുള്ള നായികയാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്- അംബിക പറഞ്ഞു.

ആ സിനിമ ഇറങ്ങിയതോടെ ലാല്‍ സൂപ്പര്‍സ്റ്റാറായി. ലാലിന്റെ ലുക്ക്, ഷര്‍ട്ട്, ഡയലോഗുകള്‍, അതില്‍ പറയുന്ന ഫോണ്‍നമ്പര്‍ എന്തിന് എന്റെ സാരികള്‍ വരെ ഹിറ്റായി എന്നും അംബിക പറഞ്ഞു.

Read more topics: # Ambika,# Thampi Kannanthanam,# memoir
Ambika,Thampi Kannanthanam,memoir

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES