കണ്ടിട്ടും കാണാത്ത പോലെ മുഖം തിരിച്ച് ടൊവിനോയും പിഷാരടിയും; അല്‍ഫോണ്‍സ്പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിലെത്തിയ വിനയ്‌ഫോര്‍ട്ടിനോട് താരങ്ങള്‍ പെരുമാറിയതിനെതിരെ ആരാധകര്‍

Malayalilife
കണ്ടിട്ടും കാണാത്ത പോലെ മുഖം തിരിച്ച് ടൊവിനോയും പിഷാരടിയും; അല്‍ഫോണ്‍സ്പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിലെത്തിയ വിനയ്‌ഫോര്‍ട്ടിനോട് താരങ്ങള്‍ പെരുമാറിയതിനെതിരെ ആരാധകര്‍

പ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് യുവസംവിധായകനായ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്. വന്‍ താരനിരയാണ് അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ മകള്‍ ഐനയുടെ മാമോദീസ ചടങ്ങിലേക്ക് ഒഴുകിയെത്തിയത്. നസ്രിയ നസീം, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, അപര്‍ണ്ണ ബാലമുരളി, രമേഷ് പിഷാരടി, പൊന്നമ്മ ബാബു, സിജു തുടങ്ങി പല പ്രമുഖരും ചടങ്ങിനെത്തിയപ്പോള്‍ വൈറലായത് വിനയ് ഫോര്‍ട്ടിനോട് പിഷാരടിയും ടോവിനോയും ചെയ്ത ക്രൂരതയാണ്.

കഴിഞ്ഞയാഴ്ചയായിരുന്നു അല്‍ഫോണ്‍സിന്റെ മകളുടെ മാമോദിസ. പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പ്രധാന കാരണം നസ്രിയയുടെ സാനിധ്യമായിരുന്നു. നാളുകള്‍ക്ക് ശേഷം നസ്രിയ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. സഹോദരനായ നവീനൊപ്പമാണ് നസ്രിയ എത്തിയത്. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ കൊഞ്ചിക്കാനും ലാളിക്കാനും നസ്രിയ ഏറെ സമയം ചിലവഴിച്ചു. ടൊവിനോ, പിഷാരടി, അപര്‍ണ ബാലമുരളി തുടങ്ങിയവരും ചടങ്ങില്‍ നിറ സാനിധ്യമായപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരങ്ങള്‍ വിനയ് ഫോര്‍ട്ടിനോട് കാട്ടിയ അവഗണനയാണ്. ഭാര്യക്കും കുഞ്ഞിനുമൊപ്പമെത്തിയ വിയന് ഫോര്‍ട്ടിനെ മൈന്‍ഡ് ചെയ്യാന്‍ പോലും ടൊവിനോയും പിഷാരടിയും കൂട്ടാക്കിയില്ലെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തകരിലൊരാളെത്തിയിട്ടും മിണ്ടാതിരുന്നത് ശരിയായിരുന്നിലെന്നാണ് പലരും പറയുന്നത്. വീഡിയോയ്ക്ക് കീഴിലായാണ് പലരും കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വിനയ് ഫോര്‍ട്ടിനെ കണ്ട ഭാവം പോലും നടിക്കാതെ നിന്ന പിഷാരടിക്കും ടൊവിനോയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മറ്റുള്ളവരോടെല്ലാം സംസാരിക്കുന്നതിനിടയില്‍ ഒരു ഷേയ്ക്ക് ഹാന്‍ഡ് നല്‍കാനുള്ള മര്യാദയെങ്കിലും കാണിക്കമായിരുന്നു. വിനയ് ഫോര്‍ട്ടിനെ ഇങ്ങനെ അവഗണിച്ചത് ശരിയായില്ലെന്നും ആരാധകര്‍ പറയുന്നു. പിഷാരടിയില്‍ നിന്നും ടൊവിനോയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്. പ്രളയ കാലത്തും ആലപ്പാട് വിഷയത്തിലും മറ്റും എക്കാലവും താരജാഡകളില്ലാതെ നിലകൊണ്ട ടൊവിനോ ഇങ്ങനെ കാണിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമേയുള്ളൂ ടൊവിനോയുടെ സര്‍വീസെന്നും സഹപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്നറിയില്ലെന്നും ഈ വീഡിയോ വ്യക്തമാക്കുന്നുണ്ടെന്നും കമന്റുകള്‍ എത്തുന്നു. അതേസമയം മറ്റുള്ളവരുമായി ഇടപഴകുന്നതിനിടയില്‍ ടൊവിനോ തോമസ് വിനയ് ഫോര്‍ട്ട് വരുന്നത് കണ്ടിട്ടില്ലായിരിക്കാമെന്നും അതിന് ഇത്രയധികം വിമര്‍ശനങ്ങള്‍ ആവശ്യമുണ്ടോയെന്നുമാണ് മറ്റൊരാള്‍ ചോദിക്കുന്നു. അതേസമയം വീഡിയോയില്‍ കൃത്യമായി തന്നെ ഇവര്‍ വിനയ് ഫോര്‍ട്ടിനെ അവഗണിക്കുന്നത് മനസിലാക്കാമെന്ന് വെറൊരാള്‍ പറയുന്നു.

Alphonse puthran daughter Baptism Tovino Pisharadi and Vinay fort

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES