Latest News

മുറിയില്‍ കയറിയത് സൗഹൃദത്തില്‍; മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നത് സത്യം;നടി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ അര്‍ദ്ധസത്യങ്ങളെന്ന് സമ്മതിച്ച് അലന്‍സിയര്‍ 

Malayalilife
മുറിയില്‍ കയറിയത് സൗഹൃദത്തില്‍; മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നത് സത്യം;നടി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ അര്‍ദ്ധസത്യങ്ങളെന്ന് സമ്മതിച്ച് അലന്‍സിയര്‍ 


മീ ടൂവില്‍ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങള്‍ അര്‍ദ്ധസത്യങ്ങളെന്ന് നടന്‍ അലന്‍സിയര്‍. അതേസമയം ദിവ്യയുടെ മുറിയില്‍ കയറിയത് സൗഹൃദത്തിന്റെ പേരിലായിരുന്നെന്ന് അലന്‍സിയന്‍ പറയുന്നത്. എന്നാല്‍ മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അലന്‍സിയര്‍ സമ്മതിക്കുന്നുണ്ട്.

ആഭാസത്തിന്റെ സെറ്റില്‍ നടന്ന സംഭവങ്ങളുടെ പേരിലാണ് നടി ദിവ്യ അലന്‍സിയറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പലപ്പോഴും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മുറിയില്‍ കയറിവന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും കട്ടില്‍ കയറികിടന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങളാണ് അലന്‍സിയറിനെതിരെ നടി ഉന്നയിച്ചത്. അതേസമയം നടിയുടെ മുറിയില്‍ കയറിയത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്ന് പറയുന്ന അലന്‍സിയര്‍ മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സമ്മതിക്കുന്നുണ്ട്. അതേസമയം മോശം പെരുമാറ്റത്തിന് ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണ് എന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. 

ആഭാസത്തിന്റെ സെറ്റില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും മദ്യപിച്ചിരുന്നു എന്നാണ് അലന്‍സിയര്‍ പറയുന്നത്. മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ദിവ്യയോട് നേരിട്ട് അശ്ലീലപ്രയോഗങ്ങള്‍ പറഞ്ഞിട്ടില്ല. എല്ലാവരും ഒരുമിച്ച് ഇരുന്ന വേളയില്‍ ഇത്തരം തമാശകള്‍ ഞാന്‍ പറയുകയും മറ്റുള്ളവര്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. അതേസമയം വളരെ രസകരമായ സെറ്റായിരുന്നു ആഭാസത്തിന്റേത് എന്നും എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു എന്നും അലന്‍സിയര്‍ പറഞ്ഞു. ഞാന്‍ ദിവ്യയുടെ കട്ടിലില്‍ കയറി കിടന്നു എന്നുള്ളത് ശരിയാണ്. പക്ഷെ അത് സെക്സിന് വേണ്ടിയല്ല, സൗഹൃദത്തിന്റെ പേരിലാണ് എന്നും അലന്‍സിയര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ പിന്നീട് ഞാന്‍ അവരുടെ സുഹൃത്തിനോട് അല്‍പ്പം അതിര് വിട്ടുപോയി എന്ന് തുറന്നുപറഞ്ഞിരുന്നതാണ്. ദിവ്യയോട് നേരിട്ടും മാപ്പ് പറഞ്ഞ് ഈ പ്രശ്നം അവസാനിപ്പിച്ചതായും അലന്‍സിയര്‍ കൂട്ടിച്ചേര്‍ക്കുന്നു. മീ ടൂവിന്റെ പേരില്‍ തന്റെ കുടുംബജീവിതം തകര്‍ക്കരുതെന്ന അപേക്ഷയും അലന്‍സിയര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

Alencier explanation on Divya sexual allegation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES