ചെന്നൈയിലെ ഒരു ടര്‍ഫില്‍ മകന് അദ്വിക്കിനും മറ്റു കുട്ടികള്‍ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന അജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. മകന് അദ്വിക് പന്തെറിയുന്നതും അജിത്ത് ബാറ്റ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
തിരക്കുകളുണ്ടെങ്കിലും തന്റെ കുടുംബത്തിനു വേണ്ടി സമയവും സന്തോഷവും പങ്കിടാന്‍ താരമെപ്പോഴും സമയം കണ്ടെത്താറുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഭാര്യയും പഴയകാല അഭിനേത്രിയുമായ ശാലിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുമുണ്ട്. വളരെപ്പെട്ടെന്നാണ് അത്തരം വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
അധിക് രവിചന്ദ്രന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ താരം മകിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'വിടാമുയര്‍ച്ചി' യിലെ അഭിനയത്തിലാണ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് അടുത്തവാരം അസര്ബെയ്ജാനില് ആരംഭിക്കുമെന്നാണ് വിവരം. അടുത്തിടെ അജിത്തിന്റെ തിരുമല തിരുപ്പതി സ്വാമി ദര്‍ശനം ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.