തമിഴ് ഇന്‍ഡസ്ട്രിയില്‍ ദളപതി വിജയ്ക്ക് ശേഷം ഏറെ ആരാധകരുള്ള താരമാണ് തല അജിത്ത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നല്ല രീതിയില്‍ സജീവമാണ്. അതുപോലെ താരത്തിന്റെ സിനിമയുടെ ഓരോ അപ്‌ഡേറ്റിനായും ആരാധകര്‍ ഒന്നടങ്കം ക്ഷമയോടെ കാത്തിരിക്കും. അടുത്തതായി താരത്തിന്റെതായി ഇറങ്ങാനുള്ള സിനിമ വിടമുയര്‍ച്ചിയാണ്.
ഇപ്പോഴിതാ, താരം വീണ്ടുമൊരു കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. ഒരു കാര്‍ റേസിംഗ് ട്രാക്കിലാണ് അപകടം നടന്നത്. അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. കാര്‍ റേസിങ് ട്രാക്കില്‍ വച്ചായിരുന്നു അപകടം നടന്നത്. ട്രാക്കില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു.
അല്‍പ്പസമയം നിയന്ത്രണം വിട്ട് കാര്‍ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരിക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെടുകയും ചെയ്തു. ശേഷം പരിശീലനം തുടര്‍ന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അപകടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആരാധകര്‍ സുഖ വിവരങ്ങള്‍ തേടി കമെന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്