Latest News

കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ട് തവണ; തണുത്ത തൈര് ദിവസവും മുഖത്ത് പുരട്ടും; ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ് പാക്ക്; മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജും നിര്‍ബന്ധം; ഐശ്വര്യ റായുടെ സൗന്ദര്യത്തിന് പിന്നിലുള്ളത് പ്രകൃതി ദത്തമായ വഴികള്‍

Malayalilife
കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ട് തവണ; തണുത്ത തൈര് ദിവസവും മുഖത്ത് പുരട്ടും; ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ് പാക്ക്; മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജും നിര്‍ബന്ധം; ഐശ്വര്യ റായുടെ സൗന്ദര്യത്തിന് പിന്നിലുള്ളത് പ്രകൃതി ദത്തമായ വഴികള്‍

യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രം ഇറങ്ങിയത് മുതല്‍ ബോളിവുഡിലെ ചൂടുള്ള ചര്‍ച്ച ഐശ്വര്യറായിയുടെ ഗെറ്റപ്പിനെക്കുറിച്ചായിരുന്നു. ആഷിന്റെ പ്രായം റിവേഴ്സ് ഗിയറിലായതിന്റെ രഹസ്യമാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്.അമ്മയായ ശേഷം വണ്ണം വെച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ആഷ് കേട്ടെങ്കിലും എല്ലാവരെയും ഞെട്ടിച്ച് പഴയതിലും സുന്ദരിയായി എത്തിയ ആഷിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. കഴിഞ്ഞ ദിവസം മമ്മൂക്കയുടെ ഭക്ഷണ രഹസ്യം അദ്ദേഹത്തിന്റെ പേഴ്സണല്‍ കുക്ക് തന്നെ പുറത്ത് വിട്ടതിന് പിന്നാലെ ഇപ്പോഴിതാ ലോകസുന്ദരിയായി ഇപ്പോഴും തിളങ്ങി നില്ക്കുന്ന ഐശ്വര്യയുടെ സൗന്ദര്യരഹസ്യവും പുറത്തായിരിക്കുകയാണ്.

പാരമ്പ്യര്യമായാണ് ഈ സൗന്ദര്യത്തിന് നല്ലൊരു പങ്കും പകര്‍ന്ന് കിട്ടിയതെങ്കിലും ചിട്ടയായ ചില പ്രകൃതി ദത്തമായ വഴികളിലൂടെയാണ് ഐശ്വര്യ ഈ സൗന്ദര്യം നിലനിര്‍ത്തി പോരുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ട് തവണ ചെയ്യും എന്നതാണ് ഇതില്‍ പ്രധാനം.ഒപ്പം ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേര്‍ത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുമെന്നാണ് ആഷ് പറയുന്നത്.

മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവാണ്.മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്‌കും പാലും തേനും ചേര്‍ന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധം.തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കല്‍ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്. ഫേഷ്യല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തില്‍ രണ്ടു തവണ ഹെയര്‍ സ്പാ. ഇവയൊക്കെയാണ്്രതേ നടിയുടെ പൊടിക്കൈകള്‍.ഗാര്‍സീനിയ കംപോഗിയ (കുടംപുള) വിശേഷപ്പെട്ട ഫലമാണ് തന്റെ വണ്ണം കുറയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ആഷ് മുമ്പ് പറഞ്ഞിരുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് നമ്മുടെ കുടംപുളി എന്നാണ് ആഷ് പറയുന്നത്.

Read more topics: # Aishwarya Rai,# Beauty tips
Aishwarya Rai, Beauty tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES