Latest News

ലവ് ഇമോജിക്കൊപ്പം തമിഴ് നടന്‍ അര്‍ജ്ജുന്‍ ദാസിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഐശ്വര്യ ലക്ഷ്മി; ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യവുമായി ആരാധകര്‍; ചര്‍ച്ചയായി നടിയുടെ പുതിയ പോസ്റ്റ്

Malayalilife
topbanner
 ലവ് ഇമോജിക്കൊപ്പം തമിഴ് നടന്‍ അര്‍ജ്ജുന്‍ ദാസിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഐശ്വര്യ ലക്ഷ്മി; ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യവുമായി ആരാധകര്‍; ചര്‍ച്ചയായി നടിയുടെ പുതിയ പോസ്റ്റ്

ലയാളത്തിലൂടെ എത്തി സൗത്ത് ഇന്ത്യ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ ദാസിന്റെ കൈപിടിച്ചുള്ള ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തുന്നത്. നിങ്ങള്‍ തമ്മിള്‍ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ടതാണോയെന്നും നിരവധി പേര്‍ ചോദിച്ചിട്ടുണ്ട്.

അതേസമയം ' പുത്തം പുതു കാലൈ വിടിയാത' എന്ന തമിഴ് ആന്തോളജി സീരിസില്‍ അവര്‍ രണ്ട് അഭിനയിച്ചിട്ടുണ്ട്. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരിസില്‍ 'ലോണേഴ്‌സ്' എന്ന കഥയിലാണ് അര്‍ജുന്‍ എത്തിയത്. 'നിഴല്‍ തരും ഇദം' എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്.

തമിഴില്‍ ഗാട്ട ഗുസ്തി എന്ന സിനിമയാണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. ക്രിസ്റ്റഫര്‍, കിങ് ഓഫ് കൊത്ത, പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം എന്നിവയാണ് താരത്തിന്റെതായി എത്തുന്ന പുതിയ ചിത്രങ്ങള്‍.

കൈതി സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ദാസ്. തുടര്‍ന്ന് വിജയ്‌ക്കൊപ്പം മാസ്റ്ററിലും വിക്രത്തിലും അര്‍ജുന്‍ ഉണ്ടായിരുന്നു. തമിഴില്‍ മാത്രമല്ല മലയാളത്തിനും താരത്തിന് ആരാധകര്‍ ഏറെയാണ്. 2012 ല്‍ പുറത്തിറങ്ങിയ പെരുമാന്‍ ആയിരുന്നു ആദ്യ ചിത്രം. 

 

Aishwarya Lekshmi posted a photo with Arjun Das

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES