ഞാന്‍ അഭിനയിച്ച സിനിമകളില്‍ മറ്റേതെങ്കിലും നായിക നടി കൂടി അഭിനയിച്ചാല്‍ അവരെക്കാളും സിനിമയില്‍ എന്റെ സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞു പോയല്ലോ എന്ന് ചിന്തിക്കാറില്ല: ഉര്‍വശി

Malayalilife
topbanner
ഞാന്‍ അഭിനയിച്ച സിനിമകളില്‍ മറ്റേതെങ്കിലും നായിക നടി കൂടി അഭിനയിച്ചാല്‍ അവരെക്കാളും സിനിമയില്‍ എന്റെ സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞു പോയല്ലോ എന്ന്  ചിന്തിക്കാറില്ല: ഉര്‍വശി

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് ഉർവശി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നടിയായും, സഹനടിയായും , അമ്മ വേഷങ്ങളിൽ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നായകന്റെ നിഴലായി മാത്രം നില്‍ക്കുന്ന നായിക കഥാപാത്രങ്ങളെ മലയാളത്തില്‍ നായിക വേഷങ്ങള്‍ ചെയ്തു കൊണ്ട് ശ്രദ്ധ നേടിയ ഉര്‍വശി  സിനിമയില്‍ അവതരിപ്പിച്ചിട്ടില്ല. തനിക്ക് കൂടി പ്രാധാന്യമായുള്ള സിനിമകള്‍ ചെയ്തു പോയ ഉര്‍വശി ബന്ധത്തിന്റെയും, സ്നേഹത്തിന്റെയും പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ടെന്നു ഇപ്പോൾ വെളിപ്പെടുത്തുകയാണ്. സിനിമയില്‍ മറ്റു നായികമാര്‍ ഉണ്ടെങ്കില്‍ തന്റെ ഭാഗം കുറഞ്ഞു പോയി എന്ന് ഒരിക്കലൂം ചിന്തിച്ചിട്ടില്ലെന്നും 'യോദ്ധ'യില്‍ ഹീറോയിന്‍ അല്ലാതിരുന്നിട്ടു കൂടി ആ വേഷം സ്വീകരിച്ചത് സംവിധായകനുമായുള്ള സൗഹൃദത്തിന്റെ പുറത്താണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി വ്യക്തമാക്കുകയും ചെയ്തു.

'ഞാന്‍ അഭിനയിച്ച സിനിമകളില്‍ മറ്റേതെങ്കിലും നായിക നടി കൂടി അഭിനയിച്ചാല്‍ അവരെക്കാളും സിനിമയില്‍ എന്റെ സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞു പോയല്ലോ എന്ന് ഞാന്‍ ചിന്തിക്കാറില്ല. സൗഹൃദത്തിന്റെ പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ട്. ലാലേട്ടനും, ജഗതി ചേട്ടനും തകര്‍ത്തഭിനയിച്ച 'യോദ്ധ' എന്ന സിനിമയില്‍ ഹീറോയിന്‍ അല്ലാതിരുന്നിട്ടും ഞാന്‍ ആ വേഷം സ്വീകരിച്ചത് അത്തരമൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്. വളരെ കുറച്ചു സീനേയുള്ളൂവെങ്കിലും ഉര്‍വശി ചെയ്‌താല്‍ ആ വേഷം നന്നായിരിക്കുമെന്ന് സംവിധായകന്‍ സംഗീത് ശിവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷപൂര്‍വ്വം ആ വേഷം സ്വീകരിക്കുകയായിരുന്നു'.

Actress urvashi words about mohanlal movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES