Latest News

പ്രിയപ്പെട്ട അച്ചൂട്ടിക്ക്; നടി പാർവതി ജയറാമിന് പിറന്നാൾ ആശംസകളുമായി കുടുംബാംഗങ്ങൾ

Malayalilife
 പ്രിയപ്പെട്ട അച്ചൂട്ടിക്ക്; നടി പാർവതി ജയറാമിന് പിറന്നാൾ ആശംസകളുമായി കുടുംബാംഗങ്ങൾ

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ  ഇപ്പോള്‍  പാർവതിക്ക് പിറന്നാൾ ആശംസകളുമായി ജയറാം രംഗത്ത് എത്തിയിരിക്കുകയാണ്.

 പാര്‍വ്വതിയുടെ ജന്മദിനത്തില്‍ അഹ്സമാസകൾ കൊണ്ട് മൂടിയിരിക്കുകയാണ് കുടുംബാംങ്ങളും മറ്റ് ആരാധകരും.  പ്രിയപ്പെട്ട അച്ചൂട്ടിക്ക് എന്നു ജയറാം  കുറിച്ചപ്പോള്‍, കാളിദാസ് അമ്മയ്ക്ക് സ്നേഹം, കരുണ, ഗ്രേസ് എന്നിവ നിറഞ്ഞ ഒരു സ്ത്രീക്ക് എന്നാണ്  ആശംസ നേര്‍ന്നു കൊണ്ട് പറഞ്ഞത്.  കാളിദാസ് അതോടൊപ്പം അമ്മയോടൊത്തുള്ള ഒരു കുട്ടിക്കാലചിത്രവും പങ്കുവച്ച് എത്തിയിരുന്നു. എന്നാൽ  മകള്‍ മാളവിക  ദിവസം കൂടും തോറും പ്രായം കുറഞ്ഞു വരുന്ന എന്‍റെ രാജ്ഞിക്ക് എന്നാണ് കുറിച്ചത്. നിങ്ങളോടുള്ള സ്നേഹം വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. 1988 ല്‍ പുറത്തിറങ്ങിയ 'അപരന്‍' എന്ന പത്മരാജന്‍ ചിത്രത്തിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാര്‍വതി എന്ന അശ്വതിയെ പരിചയപ്പെട്ടതും. 

Read more topics: # Actress parvathy jayaram,# birthday
Actress parvathy jayaram birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES