Latest News

ഇരുപത്തഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു; എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ മിസ്സ് ചെയ്യും; അനുജത്തിയുടെ ഓർമ്മയിൽ നടി പാർവതി ജയറാം

Malayalilife
 ഇരുപത്തഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു; എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ മിസ്സ് ചെയ്യും; അനുജത്തിയുടെ ഓർമ്മയിൽ നടി പാർവതി ജയറാം

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. പാർവ്വതി വിവാഹത്തോടെ അഭിനയം നിർത്തിയെങ്കിലും ഇന്നും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. അശ്വതി കുറുപ്പ് എന്ന പാർവ്വതി മൂന്നു മക്കളിൽ രണ്ടാമത്തവളായാണ്  ജനിക്കുന്നത്. തിരുവല്ല കവിയൂരിലെ രാമചന്ദ്രകുറുപ്പും പത്മഭായിയുമാണ് താരത്തിന്റെ  മാതാപിതാക്കൾ.  അശ്വതിക്ക് സഹോദരങ്ങളായി ജ്യോതി എന്ന ചേച്ചിയും ദീപ്തി എന്ന ഇളയ സഹോദരിയുമാണ് ഉള്ളത്. എന്നാല്‍ ദീപ്തി അകാലത്തില്‍ വിടപറയുകയും ചെയ്തു.

 അനിയത്തിയുടെ മരണത്തിന്റെ വേദനയിൽ നിന്നും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നുണ്ടെങ്കിലും ഇപ്പോഴും മുക്തമായിട്ടില്ലെന്ന് പാർവതി നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ തീരാ നഷ്ടമാണ്  ഇളയ സഹോദരി ദീപ്തിയുടെ മരണം പറയുകയാണ് പാര്‍വതി. പാർവതിയുടെ ഇളയസഹോദരി ദീപ്തി കുറുപ്പിന്റെ മരണം 25 വർഷങ്ങൾക്ക് മുൻപായിരുന്നു . “ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്റെ കൊച്ചനുജത്തി, എന്റെ മനസാക്ഷിസൂക്ഷിപ്പുകാരി…എക്കാലത്തെയും ആത്മാർത്ഥ സുഹൃത്ത്.. എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ മിസ്സ് ചെയ്യും. മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,” എന്നാണ് പാർവതി ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ  കുറിക്കുന്നത്.

അതേസമയം പാര്‍വതി സഹോദരി ദീപ്തിയെക്കുറിച്ച്‌  പറഞ്ഞത് നേരത്തെ അഭിമുഖത്തിൽ ഇങ്ങനെ:എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും. ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു. ഹരിഹരന്‍ എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ആരണ്യകം  എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ടപ്പെടുമ്ബോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

Actress Parvathy jayaram words about her sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES