കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. എന്നാൽ ഇപ്പോൾ നടി മഞ്ജു വാര്യര്‍ ഭാവനയ്ക്ക് ജന്മദിനാശംസകള്‍ പങ്കുവെച്ച കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ, ‘ഈ ചിത്രം വ്യക്തമല്ലായിരിക്കും. പക്ഷെ ഇതില്‍ നിങ്ങള്‍ കാണുന്ന സന്തോഷം റിയലാണ്. ജന്മദിനാശംസകള്‍ ഭാവന. എനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ. നിന്നെ എന്നും സ്നേഹിക്കുന്നു. അത് നിനക്ക് അറിയാമെന്ന് എനിക്ക് അറിയാം.’
മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങി വരാനിരിക്കുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയണ് ഭാവന തിരിച്ചുവരവ് നടത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍.