Latest News

ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ

Malayalilife
   ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ

ലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. എന്നാൽ ഇപ്പോൾ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി നടി മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങൾ ആകെ പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്. പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.

 47.20 ലക്ഷം രൂപയാണ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. മഞ്ജു ​ഗാരേജിലേക്ക് ചേർത്തത് മഞ്ഞയും കറുപ്പും നിറത്തിലുള്ള സുന്ദരൻ വണ്ടിയാണ്. താരത്തിന്റെ താൽപ്പര്യ പ്രകാരം കറുപ്പ് കാറിൽ  മഞ്ഞ നിറം നൽകുകയായിരുന്നു. വാഹനത്തിന് നൽകിയിരിക്കുന്നത് പോർഷെ കാറുകളെ അനുസ്മരിപ്പിക്കുന്ന റേസിങ് യെല്ലോ നിറമാണ്. കൂടാതെ ബോണറ്റിൽ പിയാനോ ബ്ലാക് സ്റ്റൈപ്സും സിറാമിക് കോട്ടിങ്ങും നൽകിയിട്ടുണ്ട്.  മിനിക്ക് നിറം മാറ്റി നിൽകിയത് കൊച്ചിയിലെ കാൽഗറി എന്ന ഡീറ്റൈയ്‌ലിങ് സ്ഥാപനമാണ്. 

വാഹനത്തിന്റെ ഓൺറോഡ് വില  52 ലക്ഷം രൂപയാണ് . മലയാള സിനിമാ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ഇത്.  താരത്തിന്റെ ഗാരിജിൽ മിനി കൂപ്പർ കൂടാതെ ലാൻഡ് റോവർ വേളാറും ഉണ്ട്. മിനി കൂപ്പർ എസ്‍ഇ മൂന്നാം തലമുറ മിനി ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറാണ് .  മിനി കൂപ്പർ എസ് ഒറ്റ ചാർജിൽ 235 മുതൽ 270 കിലോമീറ്റർ വരെ പിന്നിടാൻ ഇക്കാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ വാഗ്ദാനം. പരമാവധി 184 എച്ച് പി(അഥവാ 135 kകിലോ വാട്ട്) വരെ കരുത്തും 270 എൻ എം ടോർക്കുമാണ് കാറിലെ വൈദ്യുത മോട്ടോർ സൃഷ്ടിക്കുക. മണിക്കൂറിൽ 150 കിലോമീറ്റർ വരെയാണു കാറിന്റെ പരമാവധി വേഗം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു 7.3 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു   കുതിക്കാനും ഈ മിനിക്കാവും. നോർമൽ ചാർജിങ് മോഡിൽ മൂന്നര മണിക്കൂറിൽ വാഹനം ഫുൾ ചാർജാകും. ഡിസി ഫാസ്റ്റ് ചാർജർ വഴി 35 മിനിറ്റിൽ ബാറ്ററി 80% ചാർജ് ചെയ്യാം.

Actress manju warrier owns electric mini cooper car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES